latest Post

ഇല്ലിക്കല്‍ കല്ല്‌......



ഇല്ലിക്കല്‍ കല്ല്‌
വെത്യസ്ഥമായ ടൂറിസ്റ്റ് Destination കണ്ടെത്തുകയും, അവിടേക്ക് യാത്രപോവുകയും ചെയ്യുന്ന പ്രിയ സുഹൃത്തും അയല്‍വാസിയും സഞ്ചാരിയുമായ Shanavas ആണ് ഇല്ലിക്കല്‍ കല്ലിനെ പറ്റി പറയുന്നത്. അന്നുമുതല്‍ ഇല്ലിക്കല്‍ കല്ല്‌ ഒരു വലിയ മോഹമായി മനസ്സില്‍ കുടിയേറി. കിട്ടാവുന്ന വിവരങ്ങളും യു ട്യൂബ് വീഡിയോകളും നാട്ടില്‍ പോകുംമുന്നേ വായിച്ചും കണ്ടും അറിഞ്ഞു. ഒരു ദിവസത്തെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കോട്ടയം ജില്ലയിലെ ഇല്ലിക്കൽമല. വഴി ടാറിട്ട് നന്നാക്കിക്കഴിഞ്ഞതോടെയാണ് സഞ്ചാരികളുടെ പ്രിയ സ്ഥലമായി ഇല്ലിക്കൽമല മാറിയത്.... കടൽ നിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് ഇല്ലിക്കൽ മല. (ഉയരം ആറായിരം എന്നും നാലായിരം എന്നും പറയുന്നു) നാട്ടിലേക്കുള്ള അടുത്ത ലീവിന് തന്നെ ഇല്ലിക്കല്‍ യാത്ര പ്ലാന്‍ ചെയ്തു, കൂട്ടത്തില്‍ സമീപ ടൂറിസ്റ്റ് Destination ആയ വാഗമണ്‍കൂടി ഉള്‍പെടുത്തി.
എല്ലാ യാത്രകളും പോലെ രാവിലെ 3 മണിക്ക് തന്നെ എല്ലാവരും റെഡി എന്‍റെ Brother in law Shiju,സുഹൃത്തുക്കള്‍ ആയ SatheeshShaji Mohanപിന്നെ Pradeep. ഇല്ലിക്കൽ കല്ലിലേക്ക് അഞ്ചലിൽ നിന്നും 129 കിലോമീറ്റർ ദൂരം, അഞ്ചല്‍ - പുനലൂർ-പത്തനാപുരം-കോന്നി- റാന്നി- കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട - ഇല്ലിക്കൽ കല്ല്‌ ഇതാണ് റൂട്ട്. യാത്രകൾ ആരംഭിക്കുന്നതിനു ഏറ്റവും അനുയോജ്യസമയം അതിരാവിലെ യാണ്. അതിനു കാരണം പലതാണ്. ഒന്നാമതായി വാഹനങ്ങളുടെ തിരക്ക് ഒട്ടുമില്ല, ട്രാഫിക് ജാമും ബ്ലോക്കുമില്ല, ഒരു 150 - 200 കിലോമീറ്റര്‍ ദൂരം നേരം വെളുക്കും മുന്നേകവര്‍ചെയ്യുവാന്‍ കഴിയും. നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഒട്ടും തിരക്ക് കൂട്ടാതെ എത്തുവാൻ കഴിയും, പ്രഭാതങ്ങളിൽ കാണേണ്ട കാഴ്ചകൾ അതിന്റെ തനിമയോടെ കാണാം , ഫോടോഗ്രഫിക്ക് ഏറ്റവും അനുയോജ്യമായ സമയവും രാവിലെ തന്നെ, കൂടുതൽ സമയം ഓരോ destination ലും ചിലവിടാനും കഴിയും. ഇവയൊക്കെ ആണ് പ്രാഥമിക ഗുണങ്ങൾ.
ഏകദേശം 5.30 ഓടുകൂടി ഈരാറ്റുപേട്ട എത്തി. ഒരു തട്ടുകടയിൽ നിന്നും അഞ്ച് കട്ടന്‍കാപ്പി ഓർഡർ ചെയ്തു...കടയ്ക്കു ചുറ്റും നല്ല തിരക്ക്, തട്ടുകടക്കാരൻ പറഞ്ഞു "ചേട്ടായീ കട്ടന്‍ കാപ്പി ഇല്ല" എന്നാ ചായ എടുക്ക്.... ഇല്ല അതുമില്ല ... സുലൈമാനി ...ഇല്ല അതും ഇല്ല , പിന്നെ എന്തൂട്ടാഒള്ളെ ...ബൂസ്റ്റ്‌ ഉണ്ട്...അതേയുള്ളൂ അതെടുക്കട്ടെ ...ഇവിടെഎല്ലാരും രാവിലെ ബൂസ്റ്റാനു കുടിക്കാര്. കൊള്ളാല്ലോസംഭവം .എന്നാ അഞ്ചു ബൂസ്റ്റ്‌ പോരട്ടെ...ബൂസ്റ്റ്‌ വിത്ത്‌ മില്ക്ക് ഓരോന്ന് അകത്താക്കി പതിനഞ്ചു രൂപ വീതം.. കുഴപ്പമില്ല.. പണ്ടെങ്ങാണ്ട് കുടിച്ചതാ...നല്ല രുചി ... ഓരോന്ന്കൂടി കുടിക്കാൻ എല്ലാര്ക്കും അതിയായ ആഗ്രഹം പക്ഷെ സൂര്യനുദിക്കുംമുന്നേ ഇല്ലിക്കൽ എത്തുക എന്ന ലക്‌ഷ്യം ആ ആഗ്രഹം ഉപേക്ഷിച്ച് നേരെ ഇല്ലിക്കൽ കല്ലിലേക്ക്.
ആറെമുക്കലോടുകൂടി ഇല്ലിക്കൽ കല്ലിന്റെ മുകളിലേക്ക് പോകേണ്ട പ്രവേശനകവാടത്തില്‍ എത്തി.അവിടുന്ന് മൂന്നു കിലോമീറ്റർ കുത്തനെയുള്ള നടത്തം . മുകളിലേക്ക് പുതുതായി നിര്മിച്ച റോഡ്‌ ഉണ്ടെങ്കിലും വാഹനം കടത്തിവിടുന്നത് താല്ക്കാലികമായി നിരോധിച്ചിരിക്കുന്നു. വണ്ടി താഴെ പാർക്ക്‌ ചെയ്തു അവിടന്നു നടത്തമാരംഭിച്ചു.ഏകദേശം ഒരുമണിക്കൂര്‍ കുത്തനെയുള്ള കയറ്റംനടന്നു മുകളില്‍ എത്തി, ഇത്രയും ദൂരം നടന്നു കയറിയതിന്റെ ഒരു ക്ഷീണവും ഇല്ല... അതിരാവിലെ ആയതുകൊണ്ടാകാം ഒരു മനുഷ്യജീവിയെയും കാണാനില്ല. കമ്പും പ്ലാസ്റ്റിക്‌ ഷീറ്റും കൊണ്ട്നിര്‍മിച്ച രണ്ടുമൂന്നു കടകള്‍ കണ്ടു.
വലതുഭാഗത്തായി തെളിഞ്ഞുകണ്ട ഒരു ചെറിയ വഴിയിലൂടെ ഇടതൂര്‍ന്നു വളര്‍ന്നു നിലക്കുന്ന പുല്‍ചെടികളെ വകഞ്ഞുമാറ്റി ഞങ്ങള്‍ മുന്നോട്ടുനീങ്ങി.....പ്രകൃതി കനിഞ്ഞരുളിയ അതിമനോഹര ഭൂപ്രദേശം ,എത്രകണ്ടാലും മതിവരില്ല, നിമിഷങ്ങള്‍ കഴിയുംതോറും വത്യസ്ഥ ഭാവങ്ങളോടെ പ്രകൃതി ഞങ്ങള്ക്ക് കാഴ്ചകൾ ഒരുക്കി. ചിലപ്പോള്‍ മഴമേഘങ്ങള്‍ ശിരസ്സിനുമേല്‍ കൂടുകൂട്ടി , വെളുത്ത പഞ്ഞികെട്ടുപോലെ മഞ്ഞുകെട്ടുകള്‍ ഒഴുകി കളിച്ചു, സൂര്യൻ മേഘങ്ങളുടെ ഇടയില്‍ മറഞ്ഞിരിക്കുന്നു. ചെറിയ നനുത്ത കാറ്റ്, മഞ്ഞു കണങ്ങൾ ഞങ്ങളുടെ മേൽ തുള്ളികളായി വര്ഷിച്ചുകൊണ്ടേയിരിക്കുന്നു. നിമിഷങ്ങള്‍ കൊണ്ട് മാറി മറിയുന്ന പ്രകൃതിയുടെ മാസ്മരികത അവിടെകണ്ടു. മഞ്ഞും മേഘങ്ങളും കൊണ്ട് മൂടപ്പെട്ട താഴ്വാരങ്ങള്‍. പച്ച പുതപ്പു വിരിച്ച ഭീമാകരന്മാരായ മലകള്‍ ...എടുക്കുന്ന ഓരോ ഫോടോകളിലും വെത്യസ്ഥമായ വര്‍ണ്ണ വിസ്മയങ്ങള്‍....ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു വലിയ മലയുടെ മുകളില്‍ നിറയെ പുല്‍ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു പരന്ന പ്രദേശം പോലെ തോന്നിപ്പിക്കുന്നിടതാണ്. മേഘങ്ങള്‍ ഞങ്ങള്‍ക്ക് താഴെയായി ഒഴുകി പോകുന്ന കാഴ്ചകള്‍... എത്ര വിവരിച്ചാലും മതിവരാത്ത കാഴ്ചകള്‍ നമ്മള്‍ക്കായി കരുതിവച്ച ദൈവത്തെ ഒരുപാടുവട്ടം സ്തുതിച്ചു.....അവിടുന്ന്തിരിച്ചുഞങ്ങള്‍ ഇല്ലിക്കല്‍ കല്ലിനെ ലക്ഷ്യമാക്കി നടന്നു.
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത്തലനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി ഇരുപത് അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. ഇല്ലിക്കൽ കല്ലിന് തൊട്ടടുത്തെത്തണമെങ്കിൽ നരകപാലം ഗുഹവരെയുള്ള അതിസാഹസിക ട്രക്കിങ് വേണം... ഈ കൊടുമുടിയുടെ മുകളിൽ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്. കൊടുമുടിയുടെ മുകളിൽ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം
ഇല്ലിക്കൽ കള്ളിന്റെ നെറുകയിൽ കയറുവാൻ ആഗ്രഹം കലശലായി പക്ഷെ മറ്റാര്‍ക്കും താല്പര്യമില്ല എങ്കിലും അതിനു അടുത്തുവരെ പോയി മടങ്ങി....എത്രനേരം അവിടെ ചിലവഴിച്ചു എന്നറിയില്ല....കൂട്ടത്തിൽ ആരോ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോഴാണ് സമയം നോക്കിയത് ഒന്‍പതരമണി കഴിഞ്ഞിരിക്കുന്നു.രാവിലെ കുടിച്ച ബൂസ്റ്റിന്റെ ശക്തിയൊക്കെ എപ്പോഴേ ആവിയായി...ഇനി എന്തേലും കഴിക്കാന്‍ കിട്ടണമെങ്കില്‍ ഒരുപാട് യാത്ര ചെയ്യണം. വിശപ്പ്‌ കലശലായപ്പോള്‍ അവിടെ കണ്ട മാടക്കടയിൽ കഴിക്കാൻ ഏതേലും ഉണ്ടെങ്കില്‍ എടുത്തുകഴിച്ച് പൈസ അവിടെവെക്കാം എന്ന് എല്ലാരും തീരുമാനിച്ചു. കുറച്ചു വെള്ളത്തിന്റെ കുപ്പികളും ഒരു കവറിൽ തേൻ മുട്ടയിയും ഒരു ചെറിയ പെട്ടിയില്‍ ഇരിക്കുന്നത് കണ്ടു.. ഒരു പാക്കറ്റിൽ ഉണ്ടായിരുന്ന പത്തു തേന്‍മുട്ടായി എടുത്തു എല്ലാരുമായി കഴിച്ചു അമ്പതു രൂപ അവിടെവച്ച് തിരിച്ചു താഴേക്ക്‌ നടക്കാൻ ആരഭിച്ചു...അങ്ങ് താഴ്വാരത്ത്നിന്നും കുറെ രൂപങ്ങള്‍ മുകളിലോട്ടു കയറിവരുന്നത് കണ്ടു....തലയിലും കയ്യിലും കുറെ വെള്ളകുപ്പികളും കടയില്‍ കച്ചവടം നടത്താനുള്ള ചില്ലറ സാധനങ്ങളുമായി കുറച്ചു സ്ത്രീകളും കുട്ടികളും. അടുത്ത് വന്നപ്പോൾ കടയില്‍നിന്നും തേന്മുട്ടായി എടുത്തുകഴിച്ച് അൻപതു രൂപ അവിടെ വെച്ചിട്ടുന്ടെന്ന്പറഞ്ഞു...ബാക്കി ഞങ്ങള്ക്ക് തിരിച്ചു തരാനായി തുടങ്ങി...ബാക്കി വേണ്ട എന്നു ഞാന്‍ പറഞ്ഞു എന്നിട്ട് ചോദിച്ചു “എന്ത് അടിസ്ഥാനത്തില്‍ ആണ് നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നത്”. കൂട്ടത്തില കുറച്ചു പ്രായമുള്ള ചേച്ചി പറഞ്ഞു ...”മോനെ ഞങ്ങൾ വളരെ കഷ്ട്ടപ്പെട്ടാണ് വളരെ തുച്ചമായ ലാഭത്തിനു ഈ പണിയൊക്കെ എടുക്കുന്നത് ....സത്യമുള്ള മുതലാണ് അതെങ്ങും പോവുകേല” ....അവരുടെ ദൃഡ വിശ്വാസത്തിൽ സന്തോഷം തോന്നി...ഏകദേശം മൂന്ന് കിലോമീടർ ദൂരം കുത്തനെയുള്ള കയറ്റം ഭാരം ചുമന്നു നടന്നാണ് അവർ അവിടെ എത്തുന്നത്‌...അടുത്ത ടൌണില്‍നിന്നും സാധനങ്ങൾ വാങ്ങിവിറ്റ് ഉപജീവനം നടത്തുന്നു. ഇല്ലികൾ കല്ലിൽ കൂടുതൽ കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ടെന്നു എന്തോവലിയ പ്രതീക്ഷയോടെയുള്ള അവരുടെ വാക്കുകളിലൂടെ മനസ്സിലായി...
ഞങ്ങള്‍ താഴേക്ക് നടന്നു,
മദ്യപിച്ചു ബഹളമുണ്ടാക്കി ഒരു സംഘം ചെറുപ്പക്കാര്‍ മുകളിലേക്ക് കയറിപോകുന്നു. കയ്യില്‍ കുറെ മദ്യകുപ്പികളും ഉണ്ട്. ആരുടേയും കാലുകള്‍ ഉറയ്ക്കുന്നില്ല. സ്നേഹത്തോടെ പറഞ്ഞു “ അനിയന്മാരെ സൂക്ഷിക്കണേ, അപകടം നിറഞ്ഞ പാറകളും താഴ് വരകളുംആണേ" എവിടെ കേള്‍ക്കാന്‍ ...... അവര്‍ വലിയ ഒച്ചകള്‍ ഉണ്ടാക്കി പ്രതിഷേധം അറിയിച്ച് “മുകളിലേക്ക്” പോയി.......
ഭൂമിയിൽ കണ്ടിരിക്കേണ്ട അതിസുന്ദരമായ പ്രകൃതി ദ്രിശ്യങ്ങളില്‍ ഒന്നാണ് ഇല്ലിക്കൽ കല്ല്‌. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കു ഒരു പൊൻതൂവൽ ആണ് ഇല്ലിക്കൽ കല്ല്‌ ...
അടുത്ത ലക്ഷ്യസ്ഥാനമായ വാഗമണ്ണിലേക്കുള്ള യാത്ര. അതിനുമുന്നേ ......ബ്രേക്ക്‌ ഫാസ്റ്റ്...........

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment