മനം കുളിരുന്ന കാഴ്ച്ചകളുമായി തൃശൂര്‍ മാപ്രാണം കൊന്തിപുലം പാടം
By: Jidhu Mg
ഇതും എന്റെ ഗ്രാമത്തിനു അടുത്തുള്ള ഒരു സ്ഥലമാണ് വീണ്ടും പറയുന്നു ട്രിപ്പ് പോവാന്‍ പറ്റിയ സ്ഥലം ഒന്നും അല്ല പക്ഷെ എനിക്കി സ്ഥലം വല്ലാതെ ഇഷ്ടമാണ് , ഞാന്‍ ഒരു ഫോട്ടോഗ്രഫി lover ആയോണ്ട് ഇടകിടക്ക് പോകുന്ന സ്ഥലം ആണ് , ഇവിടത്തെ സായന്നങ്ങള്‍ ആണ് എനിക്കിഷ്ടം , ഒരു പാടo ആണ് ഇത് തൃശൂര്‍ മാപ്രാണം കൊന്തിപുലം പാടം, ഇവിടെ പാടത്തിനു നടുക്കായ് ഒരു kallu ഷാപ്പ് ഉണ്ട് നാല്ല നാടന്‍ ഷാപ്പ് കറികള്‍ കിട്ടുന്ന ഷാപ്പാണ് ഇത് ,പ്രവിന്കൂട് ഷാപ്പ് എന്നാണ് വിളിപ്പേര് ,അതിന്റെ ചിത്രവും ഫോടോസില്‍ കാണാം , പിന്നെ ഇവടെ എല്ലാ കാലങ്ങളിലും നല്ല ഭംഗി ആണ് വിശാലമായ പാടം ആയതോണ്ട് കുട്ടനാടിന്റെ ഒരു പ്രതീതി ആണിവിടം , ക്യാമറയുമായ് ഒരു വ്യ്ക്കുന്നേരം അവിടേക് ഇറങ്ങി കഴിഞ്ഞാല്‍ കുറെ ക്ലിക്ക്സുമായ് സന്തോഷത്തോടെ വീട്ടില്‍ മടങ്ങാം .
ചെറിയ ഒരു തോടും ഉണ്ട് അതുകൊണ്ട് ഇവടെ മീന്‍ വല വീശിയും ചൂണ്ട ഇട്ടും പിടിയ്ക്കാന്‍ ആള്‍കാര്‍ ഉണ്ടാകും , പിന്നെ കൃഷിക്കാര്‍ പാടത്തെ പണിയും കഴിഞ്ഞ മടങ്ങുന്ന ദ്രിശ്യങ്ങളും എല്ലാം കണ്ണിനു കുളിര്‍മയേകുന്ന, സര്‍വോപരി നമ്മുടെ നാട്ടില്‍ നിന്നും മാഞ്ഞുകൊണ്ടിരികുന്ന കാഴ്ചകള്‍ ആണ്,ഫോടോഗ്രഫെര്സ് മാത്രം അല്ല ആ വഴി പോകുന്ന മിക്ക വണ്ടികളും അവിടെ
നിര്‍ത്തി സൂര്യാസ്തമയം ആസ്വതികുന്നത് ഞാന്‍ കാണാറുണ്ട്.
നിര്‍ത്തി സൂര്യാസ്തമയം ആസ്വതികുന്നത് ഞാന്‍ കാണാറുണ്ട്.
പ്രക്രിതിയോടു പ്രണയം തോന്നുന്ന നിമിഷങ്ങള്‍ പല നിറങ്ങളില്‍ ചാല്ലിച്ച സന്ധ്യ നേരം , ചിലപ്പോള്‍ ഒക്കെ അവിടെ മേഘങ്ങളേ കണ്ടാല്‍ നമ്മള്‍ അവിടെ ആശ്ചര്യം കൊണ്ട് ഇരുന്നു പോകും അത്രേ ഭംഗിയാണ് ,കുറെ ഏറെ നല്ല ചിത്രങ്ങള്‍ എനിക്ക് സമ്മാനിച്ച സ്ഥലം ആയത്കൊണ്ട് എനിക്ക് പ്രത്യകം ഇഷ്ടമാണ് ഇവിടം , പല പല പക്ഷികളുടെം വിഹാരാകേന്ദ്രമായത് കൊണ്ട് bird ഫോടോഗ്രഫെര്സിനെയും ഇവിടെ കാണാറുണ്ട് , ഏറ്റവും രസകരമായ ഒരു കാര്യം എന്റെ ഒരു ഫോട്ടോഗ്രാഫര്‍ സുഹൃത്തിന് dubai BBC മാഗസിനില്‍ ജോലി കിട്ടിയത് ഇവടെത്തെ ഒരു വന്വന്ചിക്കാരന്റെ ഫോട്ടോ കണ്ടിട്ടാണ് ശശിയേട്ടന്‍ അതാണ് ആള്‍ടെ പേര്,ഞാനും എടുത്തിട്ടുണ്ട് സെയിം ടൈമില്‍ ശശിയേട്ടന്റെ ഫോട്ടോ ആ ഫോട്ടോ ഒരു പത്രത്തില്‍ വരുകയും ചെയ്തു മഴകാല ചിത്രങ്ങളെ കുറിച്ച് deccan chronicle പേപ്പറില്‍ ഒരു ലേഖനം,ഇവിടെ ഞാന്‍ ഇട്ടിരികുന്ന ഫോട്ടോസ് പല പല കാലങ്ങളില്‍(2011-2015) ക്ലിക്ക് ചെയ്തിട്ടുള്ളതാണ് ,
ഈ ഫോട്ടോസ് എല്ലാം edit ചെയ്തിട്ടുണ്ട്, പക്ഷെ ഞാന്‍ ഉറപ്പ് തരുന്നു ഈ കാണുന്ന ഫോടോകലെക്കളും എത്രെയോ അതികം മനോഹരമാണ് ഈ സ്ഥലം നേരിട്ട് കാണുന്നത് ആസ്വതികുന്നത്
0 comments:
Post a Comment