latest Post

ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് മാത്ര.................ഇടവക ചരിത്രം .

ഇടവക ചരിത്രം .

ക്രിസ്തു വര്ഷം 1941 ല്‍ ആണ് മാത്രാ ഇമ്മനുഎല് മാര്‍ത്തോമ്മാ ഇടവകക്ക് വേണ്ടിട്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ...അന്ന് മാത്രയും പരിസര പ്രദേശത്തുമായി താമസിച്ചിരുന്ന 13 വീട്ടുകാര്‍ ചേര്‍ന്ന് പുനലൂര്‍ ഇടവകയിലെ വികാരി ആയിരുന്ന ബഹുമാനപ്പെട്ട റവ: കെ ജി  ഉമ്മന്‍റെ നേതൃത്തത്തില്‍ 40 സെന്റ്റ് സ്ഥലം തീതൂസ് ദ്വിതീ യന്‍ മെത്രാ പോലീത്തയുടെ പേര്‍ക്ക് വാങ്ങി ആ സ്ഥലത്ത്  പുനലൂര്‍ സെന്റ്‌ തോമസ്‌ ഇടവകയുടെ ഒരു ചാപ്പല്‍ ആയി പുല്ലു മേഞ്ഞ ഷെഡില്‍  ആരാധന സണ്‍‌ഡേ സ്കൂള്‍ എന്നിവ നടത്തി . 1944 ല്‍ 50 സെന്റ്റ് സ്ഥലം കൂടെ എബ്രഹാം മാര്‍ത്തോമ മെത്രാ പോലീത്തയുടെ പേര്‍ക്ക് വാങ്ങി. 1955 ല്‍ മേല്ക്കുട് മുഴുവന്‍ തടികൊണ്ട് പണിതു ഓടു മേഞ്ഞ പള്ളി കെട്ടിടം ബഹുമാനപ്പെട്ട കെ ജി ഉമ്മന്‍ കശീശ യുടെ പ്രവര്‍ത്തന ഫലമായി  തോമസ്‌ മാര്‍ അത്താനിയോസ് തിരുമനസുകൊണ്ട്  കൂദാശ ചെയ്തു ചാപ്പല്‍ എന്നാ നിലയില്‍ നിന്നും ഒരുപ്രത്യേക ഇടവകയായി  ഉയര്‍ത്തുകയും ചെയ്തു. 1966 ല്‍ 231/2 സെന്റ്റ് സ്ഥലം കൂടി യുഹനോന്‍ മാര്‍ത്തോമ മെത്രാ പോലീത്തയുടെ പേര്‍ക്ക് വാങ്ങി അങ്ങനെ പള്ളി പുരയിടത്തിന്റെ വിസ്തീര്‍ണം ഒരേക്കര്‍ പതിമൂന്നേ മുക്കാല്‍ സെന്റായി വര്‍ധിപ്പിക്കുന്നതിന് വലിയവനായ ദൈവം സഹായിച്ചു. 1967 ല്‍ പള്ളിയുടെ വടക്കും തെക്കും  വശങ്ങളില്‍ പള്ളിയോടു ചേര്‍ന്ന് ഓരോ മുറികള്‍ കൂടി പണിയുകയും സ്ഥല സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും നി. വ. ദി ശ്രീ അലക്സണ്ടെര്‍  തെയോ ഫിലോസ് എപ്പിസ്കോപ്പ കൂദാശ നിര്‍വഹിച്ചു. 1975 ല്‍ പടിഞ്ഞാറോട്ട് 10 അടി കൂടി നീട്ടി പണിയുകയും ചെയ്തു .



1980- 82 കാലയളവില്‍ ശുശ്രുഷ ചെയ്ത റവ: എം മാത്യു അച്ഛന്റെ ശ്രമ ഫലമായി ഒരു പാര്‍സണജും. ഓഫീസു റൂമും ഗസ്റ്റ്‌ റൂമും പണിത് 1982 ഒക്ടോബര്‍ 17 ന് അഭിവന്ദ്യ ഫിലിപ്പോസ്ക്രി മാര്‍ ക്രിസോസ്റ്റം തിരുമേനി കൂദാശ ചെയ്തു റവ: എം മാത്യു അച്ഛന് പര്സനെജില്‍ താമസം തുടങ്ങി. 1985 ല്‍ . ഇടവക സംഘ  തീരുമാന പ്രകാരം റവ: ജോണ്‍ എബ്രഹാം അച്ഛന്റെ കഠിനമായ പ്രയത്നവും  ഇടവക ജനങ്ങളുടെ കൂട്ടായ ശ്രമ ഫലവുമായി മനോഹരമായ ഒരു പാരിഷ് ഹാളും കിച്ചണഉം പണിയുന്നതിനു  ദൈവം സഹായിച്ചു. പാരിഷ് ഹാളിന്റെ കൂദാശ ഡോ ജോസഫ്‌ മാര്‍ ഐ റെനി യസ്   എപ്പി സ്കോപ്പ നിരവഹിച്ചു. 1998 നവംബര്‍ 13 ന്  തോമസ്‌ പി ചാണ്ടി അച്ഛന്റെ അധ്യക്ഷധയില്‍  കൂടിയ ഇടവക സംഘം  പുതിയ ദേവാലയം പണിയുന്നതിനു തീരുമാനിച്ചു 1998 നവംബര്‍ 18 ന് ഡോ ഗീവര്‍ഗീസ്‌ മാര്‍  തിയോ ഡോഷ്യസ് തിരുമേനി  ശിലാ സ്ഥാപന കര്‍മം നിര്‍വഹിച്ചു.  റവ: പി സി  ജെയിംസ്‌ അച്ഛന്റെ മഹത്തായ സേവനവും  നേതൃ ത്തവും  ഇടവക ജനങ്ങളുടെ  മഹാ മനസ്കതയും ഒത്തൊരു മയോടുള്ള  പ്രവര്‍ത്തന ഫലവും ആയി  2001 ഓഗസ്റ്റ്‌ 22 ന്ഡോ ഗീവര്‍ഗീസ്‌ മാര്‍  തിയോ ഡോഷ്യസ് തിരു മനസുകൊണ്ട്  കൂദാശ ചെയ്യപെട്ടു .


13 വീട്ടുകാര്‍ ചേര്‍ന്ന് ആരംഭിച്ച നമ്മുടെ ഇടവക പടര്‍ന്നു പന്തലിച്ച്  145 വീട്ടുകാര്‍ ഉള്ള  വലിയ ഇടവകയായി വളര്‍ന്നു . നാം ആരാധിക്കുന്ന മനോഹരമായ ദേവാലയം നമുക്ക് നല്‍കിയ ദൈവത്തിനു നന്ദി കരെറ്റി കൊണ്ട് ഇടവകയുടെ എല്ലാ വളര്‍ച്ചക്കും പങ്കാളികളായ നമ്മുടെ നല്ലവരായ നാട്ടുകാര്‍ക്കും  നന്മകള്‍ നേര്‍ന്നുകൊണ്ട് ,  ഇടവകയുടെ പ്രാരംഭം മുതല്‍ നാളിതുവരെ 30 പട്ടക്കാരുടെ മഹ്ത്വകരമായ ശുശ്രുഷകളെ  നന്ദി പുരസ്‌കരം സ്മരിക്കുന്നു.....



പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ നന്ദിയുടെ പൂച്ചെണ്ടുകള്‍ മാത്രമേ ഉള്ളൂ സമര്‍പ്പിക്കുവനായി . ഇടവകയുടെ പലവിധമായ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ . കരുതിയവര്‍, പ്രര്‍തിച്ചവര്‍,  അതിലുപരിയായി വ്യാപരിച്ച ദൈവ  സ്നേഹത്തിനും കരുതലിനും വാക്കുകള്‍ മതിയാവില്ല.


ഇത്ര ത്തോളം യഹോവ സഹായിച്ചു  ഇത്ര ത്തോളം ദൈവമെന്നെ നടത്തി എന്ന പട്ടുകരനോട് ചേര്‍ന്ന് നമുക്കൊരുമിച്ചു പാടുവാന്‍ കഴിയണം, വളരുവാനും, പ്രവര്‍ത്തിക്കുവാനും സാധിക്കണം. പരസ്പരം സ്നേഹിക്കുവാന്‍, ബഹുമാനിക്കുവാന്‍, അങ്ങീകരിക്കുവാന്‍ നമുക്ക് സാധിക്കണം.

സമൂഹത്തിലെ പ്രശനങ്ങളോട് ക്രീയാത്മകമായി പ്രതികരിക്കുവാന്‍  ഇടവകയായി നമുക്ക് സാധിക്കണം . ബാലഹീനര്‍ക്ക് താങ്ങായും നിരാശയില്‍ പ്രത്യശയായും തീരുന്ന  ചാലക ശക്തികളായി നമുക്ക് പ്രവര്‍ത്തിക്കാം . നമ്മുടെ കുറവുകളെയും ബലഹീനതകളെയും സാധ്യതകളെയും ഉള്‍ക്കൊണ്ടു കൊണ്ട്  ദൈവത്തില്‍ ആശ്രയിച്ചു അര്‍ത്ഥവത്തായി ജീവിക്കുവാന്‍ പ്രവര്ത്തിക്കുവാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ




About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment