ചെക്കുന്ന് മല
മലപ്പുറം ജില്ലയില്‍ അരീക്കോട് ഒതായി റൂട്ടിലാണ് ചെക്കുന്ന്. മറുവശം വെറ്റിലപ്പാറ, ഓടക്കയം ഭാഗങ്ങളാണ്. മയിലാടിയടക്കമുള്ള ആദിവാസി കോളനികള്‍ മലയിലുണ്ട്. ചെക്കുന്നിന്റെ പേരിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്.ബ്രിട്ടീഷുകാര ില് നിന്ന് രക്ഷപ്പെടാന്‍ ഒരു ശൈഖ് ഈ മലയില്‍ ഒളിച്ചിരുന്നുവത്രേ! ശൈഖ് ഒളിച്ച കുന്ന് ശൈഖ് കുന്നും പിന്നീട് ചെക്കുന്നും ആയി.ഈ ശൈഖിന്റെ സമ്പാദ്യം മലയില്‍ ഒരു കുളത്തില്‍ ഭൂതങ്ങളുടെ കാവലില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇവിടുത്തെ മുത്തശ്ശിക്കഥ.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 600 മീറ്റര്‍ ഉയരത്തിലുള്ള ചെക്കുന്നിന്റെ താഴ്വാരത്തെ കൊല്ലം കൊല്ലി വെള്ളച്ചാട്ടവും പ്രസിദ്ധമാണ്.വര്‍ഷത്തില്‍ ഒരാളെങ്കിലും ഇവിടെ വച്ച് മരണമടയുന്നതു കൊണ്ടാണ് അപകടകരമായ വെള്ളച്ചാട്ടത്തിന് കൊല്ലം കൊല്ലി എന്ന് പേര് വന്നത്!
യാത്ര..
മുമ്പും പല തവണ ചെക്കുന്ന് കേറിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള കോടയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് 12 മണിക്ക് എന്റെ വീട്ടില്‍ നിന്നാണ് യാത്ര തുടങ്ങിയത്.ഞങ്ങള്‍ 10 പേര്‍.അല്പം കുഴപ്പമാണെങ്കിലും മലയുടെ പകുതി വരെ റോഡുണ്ട്. ആദിവാസി കോളനിയില്‍ പാത അവസാനിക്കുന്നു.എന്നാലും നടന്നു തന്നെയായിരുന്നു മുഴുവന്‍ യാത്രയും. കോളനി കഴിഞ്ഞാല്‍ കുത്തനെയുള്ള കയറ്റമാണ്.വഴുക്കിവീഴലുകളും കൂക്കുവിളികളും ഓരോ നിമിഷവും പൊട്ടിച്ചിരികളുടെയും ആഹ്ലാദത്തിന്റേതുമാക്കി.മൂന ്നു മണിയോടെ മുകളിലെത്തി. കാറ്റും കോടയും വലിയ വെല്ലുവിളി തന്നെയായിരുന്നു.
കോടയും കുളിരും..
അപ്പോഴേക്കും പച്ചപ്പുല്ലകള്‍ക്കും പാറകള്‍ക്കുമിടയിലൂടെ തണുപ്പും നെഞ്ചിലേറ്റി കോടയെത്തിക്കഴിഞ്ഞിരുന്നു. അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും പരന്നുകിടക്കുന്ന പുല്‍മേടുമാണ് ചെക്കുന്നിന്റെ സൗന്ദര്യം.മുകളിലെ 360° കാഴ്ചകളും ചെക്കുന്നിനെ പ്രിയപ്പെട്ടതാക്കി.കണ്ട് മതിവരാത്ത കാഴ്ചകളെ മേലെ ഒറ്റയ്ക്ക് വിട്ട് അഞ്ച് മണിക്ക് മലയിറങ്ങി.താഴെ കൊല്ലം കൊല്ലിയില്‍ നിന്ന് ഉഗ്രനൊരു കുളിയും കഴിഞ്ഞ് മടക്കം…
പറന്ന് പോയ കിളി തിരിച്ചു വന്നു എന്നതുകൊണ്ട് യാത്ര വിജയം തന്നെയായിരുന്നു.. പക്ഷേ,ഓരോ യാത്രയും തുടങ്ങി വെക്കുന്ന ചോദ്യാവലികളുണ്ട്.തുടര്‍ യാത്രകളിലൂടെ നമ്മള്‍ ഉത്തരങ്ങള്‍ തേടിക്കൊണ്ടേയിരിക്കുന്നവ.. ഇനിയും കിളി പോവാതിരിക്കാന്‍ അമര്‍ത്തിവെച്ചൊരു സ്പ്രിങ്ങു പോലെ കുതിച്ചു ചാടാന്‍ വെമ്പുന്ന,മനസ്സിലെ സഞ്ചാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളിലാണ്…ഇനിയും എത്ര നാളേയ്‌ക്കെന്നറിയില്ല…
ചെക്കുന്ന് മല - Malappuram - Areacoad - Othayi— in Kerala.
മലപ്പുറം ജില്ലയില്‍ അരീക്കോട് ഒതായി റൂട്ടിലാണ് ചെക്കുന്ന്. മറുവശം വെറ്റിലപ്പാറ, ഓടക്കയം ഭാഗങ്ങളാണ്. മയിലാടിയടക്കമുള്ള ആദിവാസി കോളനികള്‍ മലയിലുണ്ട്. ചെക്കുന്നിന്റെ പേരിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്.ബ്രിട്ടീഷുകാര
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 600 മീറ്റര്‍ ഉയരത്തിലുള്ള ചെക്കുന്നിന്റെ താഴ്വാരത്തെ കൊല്ലം കൊല്ലി വെള്ളച്ചാട്ടവും പ്രസിദ്ധമാണ്.വര്‍ഷത്തില്‍ ഒരാളെങ്കിലും ഇവിടെ വച്ച് മരണമടയുന്നതു കൊണ്ടാണ് അപകടകരമായ വെള്ളച്ചാട്ടത്തിന് കൊല്ലം കൊല്ലി എന്ന് പേര് വന്നത്!
യാത്ര..
മുമ്പും പല തവണ ചെക്കുന്ന് കേറിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള കോടയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് 12 മണിക്ക് എന്റെ വീട്ടില്‍ നിന്നാണ് യാത്ര തുടങ്ങിയത്.ഞങ്ങള്‍ 10 പേര്‍.അല്പം കുഴപ്പമാണെങ്കിലും മലയുടെ പകുതി വരെ റോഡുണ്ട്. ആദിവാസി കോളനിയില്‍ പാത അവസാനിക്കുന്നു.എന്നാലും നടന്നു തന്നെയായിരുന്നു മുഴുവന്‍ യാത്രയും. കോളനി കഴിഞ്ഞാല്‍ കുത്തനെയുള്ള കയറ്റമാണ്.വഴുക്കിവീഴലുകളും
കോടയും കുളിരും..
അപ്പോഴേക്കും പച്ചപ്പുല്ലകള്‍ക്കും പാറകള്‍ക്കുമിടയിലൂടെ തണുപ്പും നെഞ്ചിലേറ്റി കോടയെത്തിക്കഴിഞ്ഞിരുന്നു. അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും പരന്നുകിടക്കുന്ന പുല്‍മേടുമാണ് ചെക്കുന്നിന്റെ സൗന്ദര്യം.മുകളിലെ 360° കാഴ്ചകളും ചെക്കുന്നിനെ പ്രിയപ്പെട്ടതാക്കി.കണ്ട് മതിവരാത്ത കാഴ്ചകളെ മേലെ ഒറ്റയ്ക്ക് വിട്ട് അഞ്ച് മണിക്ക് മലയിറങ്ങി.താഴെ കൊല്ലം കൊല്ലിയില്‍ നിന്ന് ഉഗ്രനൊരു കുളിയും കഴിഞ്ഞ് മടക്കം…
പറന്ന് പോയ കിളി തിരിച്ചു വന്നു എന്നതുകൊണ്ട് യാത്ര വിജയം തന്നെയായിരുന്നു.. പക്ഷേ,ഓരോ യാത്രയും തുടങ്ങി വെക്കുന്ന ചോദ്യാവലികളുണ്ട്.തുടര്‍ യാത്രകളിലൂടെ നമ്മള്‍ ഉത്തരങ്ങള്‍ തേടിക്കൊണ്ടേയിരിക്കുന്നവ..
ചെക്കുന്ന് മല - Malappuram - Areacoad - Othayi— in Kerala.
0 comments:
Post a Comment