latest Post

Meesha puli Mala



ഇ‌ല്ലിക്കല്‍ കല്ല്

സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ അടുത്തിടെ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി സഞ്ചാ‌രികളാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഇതിനോടകം സന്ദര്‍ശി‌ച്ചത്.

കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്.
മീനച്ചിലാറിന്‍റെ തുടക്കസ്ഥാനമാണ് ഈ കൊടുമുടി. ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ്, തലനാട് പഞ്ചായത്തുകള്‍ക്ക് അതിര്‍ വരമ്പ് നിശ്ചയിക്കുന്നത് ഈ മലനിരകളാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3500 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ലെന്നും അറിയപ്പെടുന്നു.
ഇല്ലിക്കൽ കല്ലിനെ വിശേഷിപ്പിക്കാനാണെങ്കിൽ താഴ്‌വരയിൽ മേഘപ്പാളികൾ ഒളിച്ചു കളിച്ച് ഒഴുകിനടക്കുന്നത് നോക്കിയിരിക്കുന്ന ഒരു കല്ല്...
വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രം
തണുപ്പും കോടയും നിറഞ്ഞു തല ഉയർത്തി നില്ക്കുന്ന ഇല്ലിക്കൽ കല്ല് സഞ്ചാരികളെ കാത്തിരിക്കുന്നു.
മൂന്നിലവ് തലനാട് പഞ്ചായത്തുകൾ അതിരിടുന്ന ഇല്ലിക്കൽ കല്ല്‌ സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് .കോട്ടയം ജില്ലയിലെ ഏത് ഉയർന്ന പ്രദേശത്ത് നിന്ന് നോക്കിയാലും അകാശത്തോടൊപ്പം ഉയർന്ന് നില്ക്കുന്ന ഈ മല കാണാം യാത്ര സൗകര്യങ്ങൾ കുറവായിരുന്നതിനാൽ വിനോദ സഞ്ചാരികൾ അവഗണിച്ചിരുന്ന ഈ മലമുകളിലേക്ക് ഇന്ന് കാറെത്തുന്ന വഴിയായി. ഇതിനു മുന്പ് ഇല്ലിക്കൽ കല്ലും ഇല്ലിക്കൽ താഴ് വരകളും കീഴടക്കിയവർ വിരലിൽ എണ്ണാവുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലിക്കല് കീഴടക്കി കഴിഞ്ഞാൽ അവർ എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തുല്യമായി മറ്റുള്ളവര കണ്ടിരുന്നു. എന്നാൽ പുതുതായി രൂപം കൊണ്ട ടൂറിസം പദ്ധതിയിൽ ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ വാഗമണ്‍ തങ്ങൾപാറ എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തുകയായിരുന്നു. മൂന്ന് വർഷം പിന്നിട്ടപ്പോൾ ഇല്ലിക്കകല്ല് കീഴടക്കുന്നതിനു എളുപ്പമായി.
ഇപ്പോള്‍ വിവാഹ വിഡിയൊഗ്രാഫര്‍മാരും മറ്റ് ചെറിയ ഷൂട്ടിങ്ങ് സംഘങ്ങളും ഇല്ലിക്കല്‍ കല്ലിന്‍റെ സൗന്ദര്യമൊപ്പിയെടുക്കാന്‍ എത്തുന്നുണ്ട്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇവിടില്ല. ഗാര്‍ഡുകളും വൈദ്യുതിയും ഇവിടേക്ക് ആവശ്യമാണ്. നാടിന് പുരോഗതിയും തങ്ങള്‍ക്ക് ജീവിതമാര്‍ഗവും ഒരുക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്ന ഈ പ്രകൃതിയെ അക്ഷയഖനിയെ നശിപ്പിക്കരുതെന്ന് മാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്.
തലാനാട് പഞ്ചായത്തിലെ മേലടുക്കത്ത് നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് അനായാസം ഇന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പേടെയുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ് വരയിൽ എത്താം. ഇല്ലിക്കൽ കല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കകല്ലുമുണ്ട് . കുന്നുകയറി 50 മീറ്റർ മറുവശത്തേക്ക് ഇറങ്ങിയാൽ ഇല്ലിക്കക്കല്ലിനു അടിയിലെത്താം, സാഹസികരാണെങ്കിൽ നരകപാലം കടന്ന് ഇല്ലിക്കൽ കല്ലിനെ സ്പർശിക്കുകയും ആവാം. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും അതിലൂടെ കളിക്കാറുകൾ പോലെ നീങ്ങുന്ന വാഹനങ്ങളും അതിശയകാഴ്ചയാണ് . മലമുകളിൽ നിന്ന് ഒഴുകി എത്തുന്ന ചെറിയ അരുവികൾ വെള്ളിവര പോലെ ദ്രിശ്യമാണ് . യാത്ര സൌകര്യമായതോടെ വിനോദ സഞ്ചാരികൾ ഇല്ലിക്കകല്ലിനെ കീഴടക്കാൻ എത്തി തുടങ്ങി കൂടുതൽ അടിസ്ഥാന സൌകാര്യങ്ങളൊരുക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരും
അടുത്തുള്ള മറ്റ് സ്ഥലങ്ങൾ
വാഗമൺ, ഇലവീഴാപൂഞ്ചിറ, വാഗമൺകുരിശുമല, തങ്ങൾപാറ
ഇല്ലിക്കല്‍ കല്ലില്‍ എത്തിച്ചേരാന്‍
(Kottayam -> Erattupetta -> Moonilavu -> Mankompu Temple -> Pazhukakaanam)
 — in Kerala.




പൈതല്‍ മല

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് വൈതൽമല അഥവാ പൈതൽമല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് വൈതൽമല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് വൈതൽമല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. വൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ.
പ്രത്യേകതകൾ
- - - - - - - - - -- - - -
കട്ടികൂടിയ കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന വയന(Cinnamomum verum) എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവർന്നതാണ് ഇതിന്റെ തടി. വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ഔഷധച്ചെടിയായ അങ്കര എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പർക്കം ആനകൾ പോലും ഒഴിവാക്കുമത്രേ. 'അങ്കര' ആക്കല്ലേ എന്നൊരു നാടൻ ശൈലി ഈ പ്രദേശത്തു് പ്രചാരത്തിലുണ്ടു്.). ഇവയ്ക്കു പുറമേ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.
500 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്കരമാണ്. വൈതൽ ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു
എത്തിച്ചേരാനുള്ള വഴി 🚗
- - - - - - - - - -- - - - - - - - - -
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല.
ജീപ്പ്/കാര്‍/ബൈക്ക്/ബസ്‌ ഒക്കെ പൈതല്‍മല എന്‍ട്രി പോയിന്റ്‌/അടിവാരം വരെ പോകും.
തലശേരിയില്‍ നിന്ന് വരുമ്പോള്‍ കണ്ണൂര്‍/തളിപറമ്പ ഒന്നും പോകേണ്ടത് ഇല്ല.... ഇരുചക്രവാഹനമോ/കാറോ ആണെങ്കില്‍ തലശേരി-ഇരിട്ടി-ഉളിക്കല്‍-പയ്യാവൂര്‍-ചന്ദനക്കാംപാറ-വഞ്ചിയം-വഞ്ചിയം കവല-പൈതല്‍മല ആണ് ഏറ്റവും ഷോര്‍ട്ട്..... ഏറ്റവും വേഗത്തില്‍ പൈതല്‍ അടിവാരത്തില്‍ എത്തിച്ചേരാന്‍ ഈ മാര്‍ഗം ഉപയോഗിക്കാം... അല്ലെങ്കില്‍ തലശേരി-ഇരിട്ടി-പയ്യാവൂര്‍-ചെമ്പേരി-കുടിയനമല-പൊട്ടന്‍പ്ലാവ് -പൈതല്‍അടിവാരം വഴിയും തിരഞ്ഞെടുക്കാം.. കണ്ണൂര്‍-തളിപറമ്പ വഴി സമയം കൊണ്ടും ദൂരം കൊണ്ടും കൂടുതല്‍ ആണ്
ബസിന് ആണ് പൈതല്‍ പോകാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ കണ്ണൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ ഒരു ബസും ഉച്ചയോട് കൂടി പയ്യന്നൂര്‍ നിന്നും മറ്റൊരു ബസും വൈകിട്ട് തലശേരിയില്‍ നിന്ന് മറ്റൊരു ബസും പൈതല്‍ മലയിലേക്ക് പുറപ്പെടുന്നു.
ഇപ്പോള്‍ ആണ് ഒരു മഴയാത്ര ആസ്വദിച്ച് പൈതല്‍ പോകേണ്ടവര്‍ തിരഞ്ഞെടുക്കുന്ന സമയം.. ചാറ്റല്‍ മഴയും കോടമഞ്ഞും പുല്‍മേടും കാട്ടിലൂടെ അട്ട കടിയും കുറച്ച് കൊണ്ടുകൊണ്ട് ഒരു യാത്ര ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ സ്വാഗതം..... നന്നായിട്ട് അട്ട ആയി വരുന്നതെ ഉള്ളൂ.... ഇനി വരാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഒന്നുകില്‍ രാവിലെ 8:30യോടെ എത്തിച്ചേരുക ചെക്ക്‌ പോസ്റ്റില്‍ ആളില്ല എങ്കില്‍ കയറിപോകാം തിരികെ വരുമ്പോള്‍ എന്‍ട്രി ഫീ മേടിക്കും... അല്ലെങ്കില്‍ ഉച്ച കഴിഞ്ഞു 2:30യോടെ എത്തിച്ചേര്‍ന്നു വൈകിട്ട് 4 മണി വരെ ചിലവഴിക്കുന്നതും നല്ല അനുഭവമാണ്‌
 — in Kerala.

























































































































































മീശപ്പുലിമല

മീശപുലിമലയില്‍ പോകുന്ന പ്രിയ സഞ്ചാരികൾക്കു വേണ്ടി... !!

ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. എന്നാൽ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവർക്കും അറിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറിൽ നിന്നും 27 KM ദൂരമുണ്ട്.
സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം.
ഗവണ്മെന്റ് പാക്കേജിലൂടെ മാത്രമേ ഇവിടേക്കുള്ള യാത്ര സാധിക്കു.
മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധം ആണ്...
വനത്തിൽ താമസിക്കുന്നതുൾപ്പെടെയാണു KFDCയുടെ പാക്കേജ്..
ബുക്ക് ചെയ്യാൻ ഓൺലൈൻ സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 
കൂടുതൽ വിവരങ്ങൾക്ക് KFDC മൂന്നാർ :8289821400, 8289821401, 8289821408
ഈ നമ്പറിലേക്ക് ബന്ധപെടുക.
മൂന്നാറിൽനിന്നുമാട്ടുപ്പെട്ടി റൂട്ടിൽ 21 കിലോമീറ്റർ അകലെ സൈലന്റ്‌വാലിയിലും റോഡോവാലിയിലുമാണു ബേസ് ക്യാംപ്. ഉച്ചയ്ക്കു രണ്ടു മണിക്കു മുൻപായി മൂന്നാറിലെത്തണം. ഒന്നരമണിക്കൂറിനുള്ളിൽ ബേസ് ക്യാംപിലെത്താം.ഇവിടെയുള്ള കുറിഞ്ഞിവാലി വെള്ളച്ചാട്ടം മനോഹരമാണ്. ടെന്റിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉൾപ്പെടെ രണ്ടു പേർക്കു 3,500 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റിൽ രണ്ടു പേർക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്..ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും. 
ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്..
 — in Kerala.








About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment