latest Post

മരോട്ടിച്ചാല്‍ വെ‌ള്ളച്ചാട്ടം



മരോട്ടിച്ചാല്‍ വെ‌ള്ളച്ചാട്ടം

തൃശൂര്‍ നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ കഴിയും. മഴക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് സമീപത്തെത്താന്‍ മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്യണം.
പുറം ലോകത്ത് അധികം ആരാലും അറിയപ്പെടാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നമട്ടില്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന സ്വര്‍ഗ്ഗ സുന്ദരമായ ഒരു പാട് സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. അത് പോലെ ഒരു സ്ഥലമാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ വെള്ളച്ചാട്ടങ്ങളും. നമ്മുടെ സര്‍ക്കാര്‍ ഈ സ്ഥലത്തെ അല്പമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ കേരളീയര്‍ക്ക് അഭിമാനത്തോടെ പറയാന്‍, അനുഭവിക്കാന്‍ ഒരു സുന്ദരസ്ഥലം കൂടി നമുക്ക് കിട്ടുമായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ആണത്‌. കണ്ണിന്‌ കുളിര്‍മയും ഹൃദയത്തിന്‌ ആനന്ദവും തരുന്ന ഒരു അനുഭവമാണ്‌ ഈ സുന്ദര വനഭൂമി. എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍ ആമ്പല്ലൂര്‍ തലോര്‍ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലമായ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്‍എത്താം.
തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് പ്രൈവറ്റ് ബസ് സര്‍വീസ് നടത്തുന്നു
മരോട്ടിച്ചാലില്‍ വളരെ കുറച്ചു കടകള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട്‌ ഭക്ഷണം കൂടെ കരുതണം..
ഒരു ദിവസത്തെ വിനോദയാത്രക്ക്‌ വളരെ അനുയോജ്യമായ സ്‌ഥലമാണിത്‌. ഒച്ചയും ബഹളവും ഒഴിവാക്കി അച്ചടക്കത്തോടെ നടന്നാല്‍ മാനുകളെയും കാണാനുള്ള സാധ്യത കൂടുതലാണ്‌. ഈ പ്രദേശം, മറ്റു വിനോദ സഞ്ചാരങ്ങള്‍ പോലെ ഇനിയും മലിനപ്പെട്ടിട്ടില്ല. പ്രകൃതിയുടെ മടിത്തട്ടില്‍ ഇപ്പോഴും നിങ്ങള്‍ക്കു ചേര്‍ന്നിരിക്കാം..
 — inKerala.

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment