കൂരക്കു മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന പേരമാരത്തിലെ പഴുത്ത പേരക്കാ പാതിരാത്രിയില്‍
പറന്നു വന്ന വവ്വാല്‍ കൂട്ടങ്ങള്‍ക്കും വാതില്‍ പടിയിലെ നനവിലൂടെ പടര്‍ന്നു പന്തലിക്കുന്ന
ചിതല്‍ പുറ്റുകളുo മാവിന്‍ മരകൊമ്പില്‍ ഇഴഞ്ഞു നീങ്ങുന്ന നീളന്‍ വേരുകളുള്ള ഇത്തിള്‍
ചെടിയേയും നടന്നു നീങ്ങുന്ന ഉറുമ്പുകളും ഒപ്പം തന്നെ കടിഞ്ഞൂല്‍ പ്രസവത്തിനു തൊഴുത്തില്‍
അയവിറക്കി കിടക്കുന്ന പശുവിനെയും ചെറിയ അനക്കം പോലും തിരിച്ചറിഞ്ഞു ഉച്ചത്തില്‍
കുരയ്ക്കുന്ന നായ് കുട്ടിയും ഇരുപത്തിനാല് തൊടികളുള്ള കിണറില്‍ നിന്നുള്ള ഉച്ചത്തില്‍ ശബ്ദം
ഉണ്ടാക്കുന്ന ചീവീടുംഅതിനരികിലുള്ള മുല്ല ചെടിയിലെ വാസനയും വീടിനു മുകളില്‍ ഇട്ടിരിക്കുന്ന
തകിടില്‍ താളത്തില്‍ പൊഴിയുന്ന മഴത്തുള്ളികളും റോഡിലൂടെ ഇടക്ക് വേഗത്തില്‍ പോകുന്ന
ജീപ്പുകളും മുളക്കൂട്ടങ്ങള്‍ കാറ്റില്‍ ആടി ഉലഞ്ഞു പരസ്പരം ഉണ്ടാക്കുന്ന കിരി കിരി ശബ്ദങ്ങളും
തട്ടില്‍ തൂങ്ങി കിടന്നു കരഞ്ഞു കറങ്ങുന്ന ഫാനും ഈ ഏകാന്തതയില്‍ എന്നെ ഭയപെടുത്തുന്നവയണോ ഇതെല്ലാം അതോ എന്റെ ഉറക്കമില്ലാത്ത അവസ്ഥയാണോ ?
അറിയില്ല ..............
പെട്ടന്നായിരുന്നു ഞാന്‍ ഉറക്കമുണര്‍ന്നത്, കണ്ണുതുറന്നു ചുറ്റും നോക്കി കുറ്റാ കൂരിരുട്ടു
എങ്ങനെയാണു കിടക്കുന്നത് എവിടാ കിടക്കുന്നത് ഒന്നും ഓര്‍മയില്ല പൊടുന്നനെ തിരിച്ചു വന്ന
തിരിച്ചറിവില്‍ ഉറക്കത്തിലാരുന്നു എന്ന് മനസിലാക്കി മൊബൈലില്‍ സമയവും നോക്കി
കിടന്നു.............
തിരിഞ്ഞും മറിഞ്ഞും കിടന്നു പൊടുന്നനെ ഒരു നിശബ്ധത കറന്റു പോയതാണ് , പുതപ്പു എടുത്തു
മാറ്റി ഉറങ്ങാനായി ശ്രമിച്ചു, പതുക്കെ പതുക്കെ ഉറക്കത്തിലേക്കു വഴുതി വീണു, ഉള്‍ മനസ്സില്‍
താങ്കള്‍ ഉറങ്ങുകയാണ് ഉറങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന ബോധം നിലനിന്നിരുന്നു ........
എന്റെ തന്നെ കൂര്‍ക്കം വലി എന്നെ വീണ്ടും ഉണര്‍ത്തി , ഞാന്‍ എന്നെ തന്നെ ഉച്ചത്തില്‍ ശപിച്ചു
ഇതിപ്പോ എന്തായിത് എനിക്ക് തന്നെ ഉറങ്ങാന്‍ പറ്റണില്ലല്ലോ......
പതുക്കെ എന്റെ തലയിണയും എടുത്തു വാതില്‍ തുറന്നു മുറ്റത്തേക്കിറങ്ങി മഞ്ഞില്‍ കുളിച്ചു
മുറ്റം പതുക്കെ നല്ലൊരിടം കണ്ടെത്തി വീണ്ടും ഉറങ്ങനയികിടന്നു....നല്ല തണുത്ത
മന്തമരുതനാല്‍ ഉറക്കത്തിലേക്കു വഴുതി വീണു.......
ഒരുറക്കം എന്റെ നാട്ടില്‍, എന്റെ ഗ്രാമത്തില്‍ ......
0 comments:
Post a Comment