ഈ കൂടെപ്പിറപ്പാവാൻ കൂടെ പിറക്കണം എന്നുണ്ടോ ?
അങ്ങനെ യൊക്കെ ഉള്ള ഒരു ഫീൽ നമ്മുടെ ഉള്ളിൽ ബാക്കി വെച്ചവർ ആയാലും പോരെ
നമുക്ക് ഒരാളോട് എത്രമാത്രം സ്നേഹം ഉണ്ട്
അത് അളക്കാൻ പറ്റുമോ ....
ഒരു സെക്കന്റ് കൊണ്ടോ ഒരു മിനിറ്റ് കൊണ്ടോ ഒരു വര്ഷം കൊണ്ടോ ചിലപ്പം
ഒരു പുരുഷായുസ്സ് കൊണ്ടോ ഒന്നും ഒരിക്കലും അതിനു കഴിഞ്ഞെന്നു വരില്ല
ഈ സമ്പത്തിനെ അളക്കുന്ന അളവ് കോലുകൊണ്ടൊന്നും
ബന്ധങ്ങളെ ഒന്നും അളക്കുവാൻ പോകരുത്...
ജീവിതം എന്നത് പലപ്പോഴും ഒരു പുസ്തകം പോലെയാണ്
വായിച്ചു കഴിഞ്ഞാൽ വലിച്ചെറിയുന്നവരുടെ കൈകളിൽ അല്ല
കഴിഞ്ഞാലും ഭദ്രമായി സൂക്ഷിക്കുന്നവരുടെ കൈകളിൽ അത് കൊടുക്കണം
ഉള്ളു തുറന്നു ഉള്ളത് പറഞ്ഞു ഉള്ളറിഞ്ഞു കൂടെ നിൽക്കുന്നവരുടെ കൂടെ
ആയിരിക്കണം
എല്ലാം കേട്ടിട്ടും അത് വെറും കഥകൾ ആയി കരുതി ഒഴിഞ്ഞു മാറി പോകുന്നവരുടെ മുൻപിൽ
ജീവിതം ഒന്നും അങ്ങനെ തുറന്നു പിടിക്കരുതെന്നേ ....
0 comments:
Post a Comment