കരിങ്കല്ലുകൾ കഥ പറയുന്ന ചിതറാൽ...
"കരിങ്കല്ലിൽ വിരിഞ്ഞ ദൃശ്യവിസ്മയം"- അതാണ് ചിതറാൽ ഗുഹാക്ഷേത്രം. തിരുവനന്തപുരത്ത് നിന്ന് ഏകദേശം അമ്പത്...കിലോമീറ്റർ അകലെ കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്തിനടുത്താണ് ചിതറാൽ സ്ഥിതി ചെയ്യുന്നത്. പുരാതന ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകളാണ് ഇവിടെയുളളത്. ...
ഒമ്പതാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്ന ജൈനമതത്തിൽപ്പെട്ട ദിഗംബരസന്യാസിമാരാണ് ഇൗ ക്ഷേത്രം നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. മലമുകളിൽ കരിങ്കൽപ്പാറകൾ തുരന്ന് ഉണ്ടാക്കിയ ഇൗ ഗുഹാക്ഷേത്രം ജൈനവാസ്തുശൈലിയുടെ മകുടോദാഹരണമാണ്....ശില്പസൗകുമാര്യം തുളുമ്പുന്ന ഒരു പിടി ശിലാശില്പങ്ങളാണ് ഇവിടുത്തെ മുഖ്യ ആകർഷണം.... ജൈനതീർത്ഥങ്കരന്മാരുടെയും ആരാധനമൂർത്തികളുടെയും ജീവൻ തുടിക്കുന്ന രൂപങ്ങൾ കൽഭിത്തികളിൽ കൊത്തിവെച്ചിട്...കല്ലിൽ കൊത്തിയെടുത്ത മുഖമണ്ഢപവും ബലിപീഠവും, ശിലാചിത്രങ്ങൾ ആലേഖനം ചെയ്ത തൂണുകൾ, പ്രകൃതി ഒരുക്കിയ തീർത്ഥകുളം ഇവയെല്ലാമാണ് മറ്റു ക്ഷേത്രകാഴ്ചകൾ. തമിഴ്, മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ രേഖപ്പെടുത്തിയ നിരവധി ശിലാലിഖിതങ്ങൾ ഇവിടെ കാണാം....
ശില്പകലയുടെ തനിമ കൊണ്ടും ജൈനസംസ്ക്കാരത്തിന്റെ പെരുമ കൊണ്ടും ചിതറാൽ വലിയൊരു പൗരാണികചരിത്രം അവകാശപ്പെടുന്നുണ്ട്. കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ കല്പടവുകൾ കയറി മുകളിൽ ശിലാക്ഷേത്രത്തിലെത്തുന്ന യാത്രികന് പ്രകൃതിക്കൊപ്പം കളിച്ച ഒരു "ട്രഷർ ഹണ്ട് " വിജയിച്ച അനുഭവമാണ് ചിതറാൽ സമ്മാനിക്കുന്നത്...ഇവിടുത്തെ പ്രകൃതി സൗന്ദര്യവും ആശ്രമതുല്യമായ ശാന്തതയും ഹൃദ്യമായ ഒരു യാത്രാനുഭവം പകർന്നു നൽകുന്നു....ചിതറാലിലേക്ക് യാത്ര ചെയ്യുന്നവർ ഒാർത്തുവെയ്ക്കുവാനായി ധാരാളം കാഴ്ചകൾ സമീപപ്രദേശങ്ങളിലുണ്ട്. തിരുവിതാംകൂർ രാജഭരണകാലത്തിന്റെ ചരിത്രശേഷിപ്പുകൾ ഉറങ്ങുന്ന പത്മനാഭപുരം കൊട്ടാരം,...കോടയാർ നദി ആർത്തിരമ്പി ഇറങ്ങുന്ന തൃപ്പരപ്പ് വെളളച്ചാട്ടം, എെതിഹ്യപെരുമയിലാറാടി നിൽക്കുന്ന മഹാദേവർ കോവിൽ, ഏഷ്യയിലെ ഏറ്റവും ഉയരമേറിയതും നീളം കൂടിയതുമായ പാലമായ മാത്തൂർ തൊട്ടിൽപ്പാലം...
Links:- http://www.manoramaonline.com/travel/readers-corner/2017/06/08/Chitharal-Kanyakumari.html
0 comments:
Post a Comment