ശക്തീകരിക്കയും നിയോഗിക്കയും ചെയ്യുന്ന ദൈവീക സാനിദ്ധ്യം
പുറപ്പാട് 3:1-10
അപ്പോള്‍ അവന്‍ ഇങ്ങോട്ട് അടുക്കരുത്; നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പ് അഴിച്ചുകളക എന്നു കല്‍പ്പിച്ചു. ഞാന്‍ അബ്രഹാമിണ്റ്റെ ദൈവവും യിഷാക്കിണ്റ്റെ ദൈവവും യാക്കോബിണ്റ്റെ ദൈവവുമായി, നിണ്റ്റെ പിതാവിണ്റ്റെ ദൈവം ആകുന്നു എന്നും അവന്‍ അരുളിച്ചെയ്തു
(പുറപ്പാട് 3:1-10)
മനുഷ്യ ജീവിതത്തെകുറിച്ച് ദൈവത്തിന് നിയതമായ പദ്ധതിയുണ്ട്. എന്നാല്‍ പലപ്പോഴും മനുഷ്യന്‍ ആ പദ്ധതിയെ തിരിച്ചറിയാതിരിക്കുകയോ, തിരിച്ചറിഞ്ഞിട്ടും അതിനോട് ക്രീയാത്മകമായി പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നു. എന്നാല്‍ ചിലരാകട്ടെ തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ദൈവീക പദ്ധതിയെ തെരഞ്ഞ് കണ്ടെത്തുകയും അതിനോട് ക്രീയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു. മനുഷ്യ ജീവിതത്തെ കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും, ദൈവീകമായ പദ്ധതിയിലേക്ക് ദൈവം നമ്മെ നയിക്കുന്നെന്നും മോശയുടെ ജനനം മുതല്‍ അവനെ ദൈവം യിസ്രായേല്‍ മക്കളുടെ വിമോചകനായി നിയമിക്കുന്നതുവരെയൂള്ള ഭാഗത്തുനിന്നും മനസ്സിലാക്കാം.
ഫറവോണ്റ്റെ കാലത്ത് മോശെ പതികൂല സാഹചര്യത്തിലാണ് ജനിച്ചതും വളര്‍ന്നതും. പിറന്നുവീണ ധാരാളം ആണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടെങ്കിലും മോശെയുടെ ജീവിതത്തെ ദൈവം പരിരക്ഷിച്ചത് ദൈവീകമായ ലക്ഷ്യ പൂര്‍ത്തീകരണത്തിനായിരുന്നു. യിസ്രായേല്‍ മക്കളെ മിസ്രയീമിലെ അടിമത്തത്തില്‍നിന്നും രക്ഷിക്കുക എന്നതായിരുന്നു ദൈവീക ഉദ്ദേശ്യം. മോശയുടെ ജനന ശേഷം ഫറവോണ്റ്റെ കൊട്ടാരത്തില്‍ വളരുവാന്‍ ലഭിച്ച അവസരവും തുടര്‍ന്ന് കൊട്ടാരത്തിനുവെളിയില്‍ യിസ്രായേല്‍ മക്കള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അവന്‍ കണ്ട് പ്രതികരിക്കുന്നതുമെല്ലാം ദൈവീകമായ പദ്ധതിയിലേക്കുള്ള പടിപടിയായ വളര്‍ച്ചയായിരുന്നു.
മിദ്യാനിലെ പുരോഹിതനും തണ്റ്റെ അമ്മായപ്പനുമായ യിത്രോയുടെ ആടുകളെ മേയിച്ച് കഴിയുന്ന മോശയെ നാം ഈ ഭാഗത്ത് കാണുന്നു. അവന്‍ മിസ്രയീമ്യനേയും എബ്രായാ പൌരന്‍മാരില്‍ ഒരുവനേയും കൊലചെയ്തശേഷം രാജാവിനെ ഭയന്നാണ് മിദ്യാനില്‍ എത്തുന്നത്. മിദ്യാനിലെ താമസവും ഹോരേബില്‍ ആടുകളെ മേയിക്കുന്നതും ദൈവീക സാനിദ്ധ്യത്തില്‍നിന്നും മനുഷ്യ സാനിദ്ധ്യത്തില്‍ നിന്നും ഒളിച്ചുകഴിയുന്ന മോശയെയാണ് വെളിപ്പെടുത്തുന്നത്. ഹോരേബില്‍ ആടുകളെ മേയിക്കുന്ന മോശയ്ക്ക് ദൈവം മുള്‍പ്പടര്‍പ്പില്‍ അഗ്നിജ്വാലയില്‍ പ്രത്യക്ഷനാകുന്നു. ദൈവീക സാനിദ്ധ്യത്തില്‍നിന്നും അകന്നുകഴിയുന്ന മോശയെ തേടിയെത്തുന്ന ദൈവീക സാനിദ്ധ്യം മനുഷ്യ ജീവിതത്തെ നിയതമായ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ദൈവീക സാനിദ്ധ്യത്തിണ്റ്റെ സൂചനയാണ്. ഹോരേബില്‍ ദൈവം തണ്റ്റെ വിശുദ്ധിയെ കുറിച്ചും ശക്തിയെ കുറിച്ചും മോശയ്ക്ക് സൂചന നല്‍കുന്നു. ചെരുപ്പഴിച്ചു മാറ്റാനുള്ള നിര്‍ദ്ദേശം ദൈവീക വിശുദ്ധിയേയും പിതാക്കന്‍മാരുടെ ദൈവമാണ് താന്‍ എന്ന സൂചന തലമുറകളെ കരുതുന്ന ദൈവീക ശക്തിയേയും സൂചിപ്പിക്കുന്നു. ശക്തനും വിശുദ്ധനുമായ ദൈവം ശക്തീകരിക്കുന്നവവും നിയോഗിക്കുന്നവനുമായി മാറുന്നു
മാറുന്നുമനുഷ്യ ജീവിതത്തെ ചൂഷണം ചെയ്യുന്ന തിന്‍മകളൂടെ ശക്തിക്കെതിരെ മോശയെ ദൈവം തുടര്‍ന്ന് നിയോഗിക്കുന്നതായി നാം കാണുന്നു. 'യിസ്രായേല്‍ മക്കളുടെ നിലവിളി എണ്റ്റെ അടുക്കല്‍ എത്തിയിരിക്കുന്നു' എന്നത് മനുഷ്യണ്റ്റെ വേദനകളോടുള്ള ദൈവത്തിണ്റ്റെ സഹജഭാവവും (empathy) തിന്‍മയോടുള്ള ദൈവത്തിണ്റ്റെ എതിര്‍പ്പും സൂചിപ്പിക്കുന്നു. ദൈവീക പദ്ധതിക്കായി നമ്മെ ദൈവം നിയോഗിക്കുന്നതിനു മുന്‍പ് ആ ദൌത്യം ഏറ്റെടുക്കത്തക്ക വിധത്തില്‍ നമ്മെ ദൈവം പരിശീലിപ്പിക്കുന്നു. രാജകൊട്ടാരത്തിലെ മോശയുടെ വാസവും പിന്നീട് മിദ്യാനിലെ പുരോഹിതനായ യിത്രോയുടെ ആടുകളെ മേയിക്കുന്നതുമെല്ലാം ദൈവം മോശയെ തണ്റ്റെ പദ്ധതിക്കായി മോശയെ ഒരുക്കുന്നതിണ്റ്റെ ഭാഗമായിരുന്നു.
Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാന്‍ മറക്കരുത്. Copy from Rev. Shainu Baby's blogspot.
0 comments:
Post a Comment