ദൈവരാജ്യത്തിണ്റ്റെ സവിശേഷതകള്‍
ആമുഖം
വേദപുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിന്തകളിലൊന്നാണ് ദൈവരാജ്യം. എബ്രായാ ഭാഷയില്‍ 'മല്‍ക്കൂത്ത്' എന്നും, ഗ്രീക്കുഭാഷയില്‍ 'ബാസിലേയ' എന്നും അരാമ്യഭാഷയില്‍ 'മല്‍ക്കൂത്താ' എന്നുമാണ് ദൈവരാജ്യത്തിന് ഉപയോഗിക്കുന്ന പദങ്ങള്‍. ദൈവത്തിണ്റ്റെ ആധിപത്യം സ്ഥാപിക്കപ്പെടുന്ന അവസ്ഥയാണ് ദൈവരാജ്യം. കര്‍ത്താവായ യേശുക്രിസ്തു ദൈവരാജ്യം എന്തെന്ന് പഠിപ്പിക്കാന്‍ ധാരാളം ഉപമകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവയിലൊന്നാണ് കടുകുമണിയുടെ ഉപമ. ഈ ഉപമ വെളിപ്പെടുത്തുന്ന ദൈവരാജ്യത്തിണ്റ്റെ സ്വഭാവ വിശേഷങ്ങളില്‍ ചിലതു ചുവടെ ചേര്‍ക്കുന്നു.
നിശബ്ദമായ വളര്‍ച്ച
ഒരു കടുകുചെടിയുടെ വളര്‍ച്ച ഒരു ചെറിയ കടുകുമണിയില്‍നിന്നാണ് ആരംഭിക്കുന്നത്. ലളിതമായ വിത്തില്‍നിന്നും ചെടിയിലേക്കും പൂക്കളിലേക്കും ഫലത്തിലേക്കും കടുകുമണി വളരുന്നു. നിശബ്ദവും കാര്യക്ഷമവുമായ വളര്‍ച്ചയാണ് നാം ഇവിടെ കാണുന്നത്. ദൈവരാജ്യം ക്രിസ്തുവില്‍ ആരംഭിച്ചു. ക്രിസ്തുവും ചെറിയ കടുകുമണിക്കു സമനാണ്. നസറേത്തിലെ ചെറിയ ഭവനങ്ങളിലൊന്നില്‍ ജനിച്ചവന്‍, തച്ചനായി വളര്‍ന്നവന്‍, അവണ്റ്റെ ശിഷ്യന്‍മാര്‍ മുക്കുവന്‍മാരായിരുന്നു. ക്രിസ്തുവിലൂടെ സമാഗതമായ ദൈവരാജ്യം ചെറിയൊരു തുടക്കമായിരുന്നു. പക്ഷേ ലോകത്തെ മുഴുവന്‍ അതിണ്റ്റെ ചില്ലകളിലേക്ക് ആകര്‍ഷിക്കത്തക്ക തരത്തില്‍ അതിണ്റ്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. ദൈവരാജ്യം അതിണ്റ്റെ പൂര്‍ണ്ണതയിലെത്തുമ്പോള്‍ സകലരെയും ഉള്‍ക്കൊള്ളുന്ന അത്ഭുതാവഹമായ വളര്‍ച്ച അതുനുണ്ടാകും.
ക്രിസ്തീയ വിശ്വാസത്തിണ്റ്റെ വളര്‍ച്ചാവഴികള്‍ പരിശോധിക്കുമ്പോള്‍ എല്ലാ കാലങ്ങളിലും അതിനു പ്രതിസന്ധികളെ അതിജീവിക്കേണ്ടതായി വന്നു. എന്നാല്‍ പ്രതിസന്ധികള്‍ സഭയുടെ വളര്‍ച്ചയുടെ ചാലകശക്തിയായി പ്രവര്‍ത്തിച്ചു എന്നത് ക്രിസ്തീയ വിശ്വാസത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വളര്‍ച്ചയുടെ ശക്തിക്ക് ഉദാഹരണമാണ്.
ആന്തരിക ജീവന്‍
കടുകുമണി നിലത്തില്‍ വീഴുന്നതോടെ അതിനു ധാരാളം പ്രതിസന്ധികളെ നേരിടേണ്ടിവരുന്നു. എല്ലാ പ്രതിസന്ധികളെയും വിജയകരമായി നേരിട്ടുകഴിയുമ്പോഴാണ് ഫലത്തിണ്റ്റെ സാദ്ധ്യതകള്‍ കടുകുമണിക്ക് നല്‍കാന്‍ കഴിയുന്നത്. ചുട്ടുപൊള്ളുന്ന ചൂടിനെയും, ഘോരമായ തണുപ്പിനെയും അതിജീവിക്കാന്‍ കടുകുമണിക്കു കഴിയണം. വെള്ളത്തിണ്റ്റെ കുറവുള്ളപ്പോള്‍ നിലനില്‍ക്കാനും വെള്ളക്കെട്ടില്‍ അഴുകിപ്പോകാതിരിക്കാനും വിത്തിനു കഴിയുമ്പോള്‍ മാത്രമേ അതിണ്റ്റെ വളര്‍ച്ചയുടെ പൂര്‍ണ്ണത അവകാശപ്പെടാന്‍ കഴിയൂ.
ക്രൈസ്തവ വിശ്വാസത്തിണ്റ്റെ വളര്‍ച്ചാവഴികളില്‍ എല്ലാ കാലങ്ങളിലും സഭയ്ക്ക് ധാരാളം പ്രതിസന്ധികള്‍ അതിജീവിക്കേണ്ടിവന്നു. പ്രതിസന്ധികള്‍ വിശ്വാസത്തെ തളര്‍ത്താതെ, സഭയുടെ വളര്‍ച്ചയ്ക്ക് കാരണമായത് ക്രിസ്തീയ വിശ്വാസത്തില്‍ അന്തര്‍ലീനമായിരുന്ന ശക്തിയാലാണ്.
പ്രതീക്ഷയും വാഗ്ദാനവും
കടുകുമണിയുടെ വളര്‍ച്ച ആരംഭിച്ചത് ഒരു മനുഷ്യന്‍ അതു എടുത്തു വയലില്‍ ഇട്ടതോടെയാണ് (മത്തായി 13:31(ബി). ഒരു മനുഷ്യന്‍ ചെയ്ത ചെറിയ ഒരു പ്രവര്‍ത്തി വലിയ നന്‍മയ്ക്കു കാരണമായി. അതു ചെടിയുടെ വളര്‍ച്ചയ്ക്കും അതിണ്റ്റെ ചില്ലകളില്‍ ധാരാളം പക്ഷികള്‍ ചേക്കേറാനും കാരണമായിത്തീര്‍ന്നു.ദൌത്യത്തിണ്റ്റെ പുത്തന്‍ സാധ്യതകളാണ് ഈ വാക്യം നമുക്ക് നല്‍കുന്നത്. നമ്മിലൂടെ വിതയ്ക്കപ്പെടേണ്ട ദൈവരാജ്യത്തിണ്റ്റെ സാദ്ധ്യതയാണ് ഈ വാക്യത്തിലൂടെ വെളിപ്പെടുന്നത്.
ഉപസംഹാരം
വലുതിനെ അംഗീകരിക്കുകയും ചെറുതിനെ നിരസിക്കുകയും ചെയ്യുന്ന ആധുനിക മനുഷ്യ സ്വഭാവത്തിനു നെരെയുള്ള ക്രിസ്തുവിണ്റ്റെ വെല്ലുവിളിയാണ് ഈ ഉപമ. സ്വന്തം നേട്ടങ്ങള്‍ക്കായുള്ള മനുഷ്യണ്റ്റെ ശ്രമങ്ങള്‍ അവനു നല്‍കുന്ന സന്തോഷം താല്‍ക്കാലികമാണ്. എന്നാല്‍ നമ്മിലൂടെ വിതയ്ക്കപ്പെടുന്ന കടുകുമണികള്‍ വളരുമ്പോഴും അവയുടെ ശിഖരങ്ങളില്‍ പക്ഷികള്‍ ചേക്കേറുമ്പോഴും നമുക്ക് സന്തോഷിക്കാം. കാരണം നമ്മിലൂടെ ദൈവരാജ്യം പൂര്‍ത്തീകരിക്കപ്പെടുന്നു.
Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാന്‍ മറക്കരുത്. Copy from Rev. Shainu Baby's blogspot.
മത്തായി 13:31
സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശ്യം
Our ambition should be to rule ourselves,
the true kingdom for each one of us;
and true progress is to know more,
and be more, and to do more.
-------------------------------------------------
Oscar Wilde

0 comments:
Post a Comment