latest Post

വിശുദ്ധന്‍റെ കാല്‍പ്പാടുകള്‍




വിശുദ്ധന്‍റെ കാല്‍പ്പാടുകള്‍




"അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്‌, ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു" 
(യോഹന്നാന്‍ 17:19)

The serene, silent beauty of a holy life is the most powerful influence in the world, next to the might of the Spirit of God. 
                                                                       -Pascal

മനുഷ്യകുലത്തിണ്റ്റെ പാപക്കറകള്‍ വീണ് അശുദ്ധമായ മണ്ണിലേക്കാണ്‌ വിശുദ്ധനായ ദൈവം തണ്റ്റെ പുത്രനെ അയച്ചത്‌. വിശുദ്ധിയെന്നത്‌ വിശുദ്ധനായവനോട്‌ ചേര്‍ന്നുനില്‍ക്കുമ്പോള്‍ ലഭിക്കുന്ന അനുഭവമാണെന്ന ചിന്ത ശ്രദ്ധേയമാണ്‌. "ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പീന്‍" എന്നത്‌ യിസ്രായേലിനെ കുറിച്ചുള്ള ദൈവീകോദ്ദേശമാണ്‌. 

"വിശുദ്ധിയെകുറിച്ചുള്ള പ്രഭാഷണങ്ങളല്ല നമുക്കാവശ്യം. വിശുദ്ധമായ ജീവിത മാതൃകകളാണ്‌. പ്രകാശ ഗോപുരങ്ങള്‍ മണിമുഴക്കാറില്ല. അഗ്നി ആരോടും തന്നെ ശ്രദ്ധിക്കണമെന്ന്‌ ആവശ്യപ്പെടാറുമില്ല. മറിച്ച്‌ ഇവ എപ്പോഴും പ്രകാശമാനമായി വെളിച്ചം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു" 
(മൂഡിയുടെ വാക്കുകളോട്‌ കടപ്പാട്‌)

വിശുദ്ധം എന്നര്‍ത്ഥം വരുന്ന ഇംഗ്ളീഷ്‌ പരമായ ഹോളി എന്ന പദത്തിണ്റ്റെ 'വേര്‍തിരിക്കപ്പെട്ടത്‌', 'ദൈവത്തിണ്റ്റെ വക', 'ദൈവത്തിന്‌ വിധേയപ്പെട്ടത്‌' എന്നെല്ലാമാണ്‌ അര്‍ത്ഥം. നാം വിശുദ്ധരായി ജീവിപ്പാന്‍ വിളിക്കപ്പെട്ടവരാണ്‌ എന്നാല്‍ നാം ദൈവത്തിനായി വേര്‍തിരിക്കപ്പെട്ടവരാണ്‌ എന്നര്‍ത്ഥമാക്കുന്നു. വിശുദ്ധണ്റ്റെ കാല്‍പ്പാടുകള്‍ പവിത്രീകരിക്കുന്ന കാല്‍പ്പാടുകളാണ്‌. അനീതിയും തിന്‍മയും നിറഞ്ഞ യെരുശലേം ദേവാലയത്തെ അത്‌ പവിത്രീകരിച്ചതുപോലെ നമ്മിലും മറയപ്പെട്ടുകിടക്കുന്ന തിന്‍മയുടെ വാസനകളെ പവിത്രീകരിക്കാന്‍ ദൈവത്തിന്‌ കഴിവുണ്ട്‌. തന്നിലുള്ള അശുദ്ധിയെപ്പറ്റി നിരന്തരം ദൈവത്തോട്‌ പശ്ചാത്തപിക്കുന്നവനുമാത്രമേ യഥാര്‍ത്ഥത്തില്‍ വിശുദ്ധനാവാന്‍ കഴിയൂ എന്നും ദൈവത്തിണ്റ്റെ വിശുദ്ധ മന്ദിരമായ നമ്മെ വിശുദ്ധീകരിക്കാനുള്ള ദൈവത്തിണ്റ്റെ സവിശേഷ പദ്ധതിയാണ്‌ വിശുദ്ധീകരണമെന്നും സ്പര്‍ജന്‍ ഓര്‍മ്മപ്പെടുത്തുന്നു.


Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക്‌ അയയ്ക്കാന്‍ മറക്കരുത്‌.  Copy from Rev. Shainu Baby's blogspot.

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment