latest Post

ഇയ്യോബ്‌ : സഹനത്തിണ്റ്റെ മണലാരണ്യത്തില്‍ വിരിഞ്ഞ പനിനീര്‍പുഷ്പം

ഇയ്യോബ്‌ : 
സഹനത്തിണ്റ്റെ മണലാരണ്യത്തില്‍ വിരിഞ്ഞ പനിനീര്‍പുഷ്പം





ഊസ്‌ ദേശത്ത്‌ ഇയ്യോബ്‌ എന്നു പേരുള്ളോരു പുരുഷന്ഉണ്ടായിരുന്നു അവന് നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനുംദോഷം വിട്ടകലുന്നവനുമായിരുന്നു. (ഇയ്യോബ് 1:1 

യഹോവ സാത്താനോട്‌, ഇതാഅവന്‍ നിണ്റ്റെ കയ്യില്‍ ഇരിക്കുന്നു;അവണ്റ്റെ പ്രാണനെ മാത്രം തൊടരുത്‌ എന്നു കല്പ്പിച്ചു (ഇയ്യോബ്‌ 2:6) 

     മനുഷ്യ ജീവിതം എന്തുകൊണ്ട്‌ സഹനങ്ങള്‍ നിറഞ്ഞതാകുന്നു?.നൂറ്റാണ്ടുകളായി മനുഷ്യന്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നചോദ്യങ്ങളിലൊന്നാണിത്‌. സഹനങ്ങളുടെ താഴ്വരയില്സഹിഷ്ണുതയോടെ നിലകൊണ്ട ഇയ്യോബിണ്റ്റെ ജീവിതത്തെ ഒരുഉത്തരമായി കാണുന്നവരുണ്ട്ഇയ്യോബിണ്റ്റെ മൂന്നുഗുണഗണങ്ങളെ പരാമര്ശിച്ചുകൊണ്ടാണ്‌  പുസ്തകംആരംഭിക്കുന്നത് - നിഷ്കളങ്കന്‍, നേരുള്ളവന്‍, ദൈവഭക്തന്‍. മനുഷ്യജീവിതത്തില്‍ നന്മമാത്രം ചെയ്യുന്നവര്‍ പ്രശ്നങ്ങളില്ലാത്തവരാണ്എന്ന ചിന്തയെ  ഭാഗം ചോദ്യംചെയ്യുന്നു. കഷ്ടതകള്ജീവിതത്തിണ്റ്റെ ഭാഗമാണെന്നും വിശ്വാസജീവിതത്തെപരിപോഷിപ്പിക്കുവാന് ദൈവം ഉപയോഗിക്കുന്ന മാര്ഗ്ഗമാണെന്നുംനാം തിരിച്ചറിയുന്നുകഷ്ടതകള് ജീവിതത്തിണ്റ്റെ ഭാഗവുംദൈവനിശ്ചയവുമെങ്കില്‍ നാം കഷ്ടതകളെ എപ്രകാരംമനസ്സിലാ!49;്കുന്നു എന്ന ചോദ്യം പ്രാധാന്യമര്ഹിക്കുന്നു.കഷ്ടതകളില്‍ ലോലഹ്യദയരായി മാനസ്സികമായി തളര്ന്നുപോകാതെദ്യഡതയുള്ള ഹ്യദയത്തോടെ അവയെ തരണം ചെയ്യാന്നമുക്കാകണം. Norman Wincent Peal തണ്റ്റെ The Power of Positive Living ല്സൂചിപ്പിക്കുന്നതുപോലെ ലോലമായ പ്രതലമാണ്‌ നമ്മുടെമനസ്സെങ്കില്‍ കഷ്ടതകളാകുന്ന ഇരുമ്പു ഗോളങ്ങള്‍ നമ്മെ തകര്ക്കും.എന്നാല്‍ ദ്യഢതയുള്ള പ്രതലമാണ്‌ നമ്മുടെ മനസ്സെങ്കില്കഷ്ടതകളാകുന്ന ഇരുമ്പു ഗോളങ്ങള്‍ അതിനെ തകര്ക്കില്ല 

     ഇയ്യോബ് തണ്റ്റെ കഷ്ടതകളില്‍ ദൈവത്തോട്‌ മറുതലിക്കുന്നവാക്കുകള്‍ ഉപയോഗിച്ച് പ്രതികരിക്കുന്നില്ലമനുഷ്യണ്റ്റെകഷ്ടതകളില്‍ ആശ്വാസമോസ്വാന്ത്വനമോ പകരേണ്ടവര് നമ്മെകുറ്റൊവിധിക്കുന്ന ഒരുതലം ഇയ്യോബിണ്റ്റെ കഷ്ടതകളില്‍ നാംകാണുന്നു. ഓരോരുത്തരായി അദ്ദേഹത്തെ കുറ്റം വിധിക്കയുംദൈവത്തോട്‌ മറുതലിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയുംചെയ്യുന്നുഇയ്യോബിണ്റ്റെ ഭാര്യയും ഇതേ വഴിതന്നെ പിന്തുടരുന്നു.എന്നാല്‍ തണ്റ്റെ പ്രതിസന്ധികളില്‍ ഇയ്യോബ്‌ നിലനിര്ത്തുന്നവിശ്വാസ ദ്യഢത ഏവരേയും ആകര്ഷിക്കുന്നതാണ്‌. ഇയ്യോബ്തണ്റ്റെ പ്രതിസന്ധികളില 394;ടെ നമ്മെ പഠിപ്പിക്കുന്ന പ്രധാനകാര്യങ്ങളിലൊന്ന്‌ പ്രതികൂലത്തെ ഉള്ക്കൊള്ളുക എന്നതാണ്‌.രണ്ടാമതായി പ്രതികൂലങ്ങളില്‍ ദൈവീക സാനിദ്ധ്യം നമ്മില് നിന്നുംനഷ്ടമാകുന്നില്ല എന്ന വിശ്വാസത്തില്‍ നാം എത്തിച്ചേരുക.പ്രതികൂലങ്ങളില് സംരക്ഷകനാകുന്ന ദൈവത്തെയും നാം ഭാഗത്ത്‌ കാണുന്നുഅവണ്റ്റെ പ്രാണനെ മാത്രം തൊടരുത്‌ എന്നത്മനുഷ്യ ജീവന്‍ ദൈവ ദാനമാണെന്നും മനുഷ്യ ജീവനുമേല്ദൈവത്തിനുമാത്രമേ അധികാരമുള്ളുവെന്നും സൂചിപ്പിക്കുന്നു 

     ഏദനില്‍ ദൈവം മനുഷ്യനെ മെനയുകയും അവണ്റ്റെ മൂക്കില്ജീവശ്വാസം ഊതുകയും ചെയ്യുന്നതായി നാം കാണുന്നു. ജീവന്നല്കുന്നവനായ ദൈവം ജീവിതത്തിനുമേല്അധികാരമുള്ളവനാണ്‌. പലപ്പോഴും നാം നമ്മുടെ പ്രതികൂലങ്ങളെതെറ്റായി വ്യാഖ്യാനിച്ച്‌ അപകടങ്ങളില്‍ പെടാറുണ്ട്‌. ഒരുകാലത്തുനാം ചെയ്തുകൂട്ടിയ എല്ലാ തെറ്റിണ്റ്റെയും ശിക്ഷയാണ്‌ ഇപ്പോള്അനുഭവിക്കുന്നതെന്ന്‌ ചിന്തിക്കുന്ന അനേകം ആളുകളെ നമുക്കുചുറ്റും കാണാംഎന്നാല് പ്രതിസന്ധികള്‍ പലപ്പോഴും നമ്മുടെവ്യാഖ്യാനങ്ങള്ക്കപ്പുറമാണ്‌. ഇയ്യോബ്‌ തണ്റ്റെ സഹനങ്ങളില്ദൈവത്തോട്‌ മറുതലിക്കുന്നില്ല എന്നതുപോലെ സഹനങ്ങളിലുംതണ്റ്റെ ജീവിതത്തിലെ നന്മയുടെ അംശം നഷ്ടപ്പെടുത്താന്‍ അദ്ദേഹംതയ്യാറല്ലായിരുന്നുഎണ്റ്റെ കഷ്ടതകള്‍ എന്തൊകൊണ്ടാണ്എന്നചോദ്യത്തേകാളുപരി എണ്റ്റെ കഷ്ടതയില്‍ എണ്റ്റെപ്രതികരണം എപ്രകാരമാണ് എന്നതാണ്‌ പ്രാധാന്യമഹിക്കുന്നത്‌.യൂഹാനോന്‍ മാര്ത്തോമ്മ മെത്രാപോലീത്ത തണ്റ്റെ "ഓര്മ്മകളുംകുറിപ്പുകളുംഎന്ന പുസ്തകത്തില്‍ 1920 ല് തണ്റ്റെ ദൈവശാസ്ത്രപഠനകാലയളവില്‍ ഇയ്യോബിണ്റ്റെ പുസ്തകം പഠിപ്പിച്ചഅദ്ധ്യാപകന് ഇയ്യോബിണ്റ്റെ പുസ്തകത്തിനു നല്കിയവ്യാഖ്യാനം ഓര്മ്മിപ്പിച്ചുകൊണ്ട്‌  കുറിപ്പ്‌ അവസാനിപ്പിക്കട്ടെ"വിശദീകരിക്കുവാന്‍ നിര്വ്വാഹമില്ലാത്ത ധാരാളം കഷ്ടതകള്ലോകത്തിലുണ്ട്‌. എന്നാല്‍ ഉപകാരമില്ലാത്ത ഒരു കഷ്ടതയുമില്ല. ( There are plenty of undeserved sufferings, but there are no useless sufferings)


Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക്‌ അയയ്ക്കാന്‍ മറക്കരുത്‌.  Copy from Rev. Shainu Baby's blogspot.

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment