വി. മര്‍ക്കോസ് 16:9-11
അവന്‍ ആഴ്ചവട്ടത്തിണ്റ്റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ടു താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലനക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി. അവള്‍ ചെന്ന് അവരോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോട് അറിയിച്ചു. അവന്‍ ജീവനോടിരിക്കുന്നു വെന്നും അവള്‍ അവനെ കണ്ടു എന്നും അവര്‍ കേട്ടാറെ വിശ്വസിച്ചില്ല.
ആമുഖം
അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായി രുന്നു ഹെന്‍റി നോറിസ്. നക്ഷത്രങ്ങളുടെ പരിണാമത്തെക്കുറിച്ചായിരുന്നു അദ്ദേഹം ഗവേഷണം നടത്തിക്കൊണ്ടിരുന്നത്. ഒരിക്കല്‍ ഒരു പ്രബന്ധാവതരണ ത്തിനുശേഷം ഒരു സ്ത്രീ അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ചോദിച്ചു
"നമ്മുടെ ഭൂമി ഇത്ര ചെറുതും നാം വസിക്കുന്ന പ്രപഞ്ചം ഇത്ര വലുതുമാണെ ങ്കില്‍ ദൈവം നമ്മെ ശ്രദ്ധിക്കുന്നുവെന്ന് നമുക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?".
ആ ചോദ്യത്തിന് ഹെന്‍റി നോറിസ് ഇപ്രകാരമാണ് മറുപടി നല്‍കിയത്
"അത് എത്ര വലിയവനായ ദൈവത്തില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. "
നമ്മുടെ പ്രതീക്ഷകളാണ് ജീവിതത്തിണ്റ്റെ ഓരോ പടവുകളെയും ശുഭാ പ്തിവിശ്വാസത്തോടെ സമീപിക്കാന്‍ നമ്മെ സഹായിക്കുന്നത്. പ്രതീക്ഷ കള്‍ നമ്മുടെ വിശ്വാസത്തിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്നു. ഇരുള്‍ മൂടിയ ജീവിതാനുഭവങ്ങളില്‍ ഒരോരുവനും അവനവണ്റ്റെ ഹൃദയ വെളിച്ചത്തിണ്റ്റെ പ്രകാശത്തില്‍ പ്രതീക്ഷയോടെ നിലനില്‍ക്കാനാവും എന്ന താണ് സത്യം. എന്നാല്‍ ജ്വാല കാറ്റത്തുലയുമ്പോഴും തീയുടെ നാളത്തെ വിട്ടുകളയാത്ത തിരിയുടെ പോരാട്ടത്തിനു നല്‍കാവുന്ന പേരാണ് പ്രതീക്ഷ.
ഉത്ഥിതനായ ക്രിസ്തു ദുഃഖിതയായി കല്ലറയ്ക്കലെത്തുന്ന മറിയയെ ശക്തീ കരിക്കുന്നതും, ക്രിസ്തുവിണ്റ്റെ വേര്‍പാടില്‍ ദുഃഖത്തോടും ഭയത്തോടും കഴിയുന്ന ശിഷ്യ സമൂഹത്തിനു മുന്‍പില്‍ അവള്‍ ക്രിസ്തുവിണ്റ്റെ സാക്ഷിയാകുന്നതുമാണ് ഈ തിരുവചന ഭാഗത്ത് നാം കാണുന്നത്. മനുഷ്യ ജീവിതത്തില്‍ ഭയവും ദുഃഖവും നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ പ്രത്യാശപകരുന്ന ക്രിസ്തുവിണ്റ്റെ സാനിദ്ധ്യമാണ് നാം ഈ സംഭവത്തില്‍ ദര്‍ശിക്കുന്നത്.
1. ശക്തീകരിക്കുന്ന ഉത്ഥാനം
മഗ്ദലന മറിയത്തിണ്റ്റെ ജീവിതത്തിനു ദിശാബോധം നല്‍കിയവനാണ് ക്രിസ്തു. ജീവിതത്തെ വലയം ചെയ്യുന്ന നൊമ്പരങ്ങള്‍ക്കപ്പുറം പ്രതീക്ഷയുടെ പുത്തന്‍ ചക്രവാളമുണ്ടെന്ന ബോധ്യം ക്രിസ്തുവാണ് അവള്‍ക്ക് പകര്‍ന്നു നല്‍കിയത്. ആഴ്ചവട്ടത്തിണ്റ്റെ ഒന്നാം നാള്‍ അതിരാവിലെ ഭയത്തോടെയാണ് മറിയ കല്ലറവാതില്‍ക്കല്‍ എത്തിയത്. അവളെ ചുറ്റിപ്പൊതിയുന്ന ഭയത്തിനു നടുവിലും കല്ലറയ്ക്കലെത്താന്‍ അവളെ പ്രേരിപ്പിച്ചത് ക്രിസ്തുവിനോടുള്ള സ്നേഹമാണ്. മാത്രമല്ല തണ്റ്റെ ജീവിതത്തില്‍ ക്രിസ്തു പകര്‍ന്നുതന്ന നന്‍മകള്‍ ക്കുള്ള കൃതജ്ഞതയും അവളുടെ ഹൃദയത്തില്‍ അവള്‍ സൂക്ഷിക്കുന്നു ണ്ടാവാം. എന്നാല്‍ ഭയത്തിണ്റ്റെ പരലുകള്‍ക്കപ്പുറം സ്നേഹത്തിണ്റ്റെ ആര്‍ദ്രമായ ഭാവം മറിയയെ കീഴടക്കി. സ്ത്രീയെന്ന പരിമിതിയെക്കവിഞ്ഞും ഇരുട്ടെന്ന ഭയത്തെ വെല്ലുവിളിച്ചും സുഹൃത്ത് സമൂഹമെന്ന സാദ്ധ്യതയെ ഉപയോഗപ്പെടുത്തി മറിയ കല്ലറയ്ക്കല്‍ എത്തി. കല്ലറയുടെ വാതില്‍ നമുക്കായി ആരു തുറക്കുമെന്ന ചോദ്യം അവളുടെ ഉള്ളില്‍ നിറഞ്ഞുനിന്ന സ്നേഹത്തില്‍നിന്നും ഉരിത്തിരിയുന്ന ചോദ്യമാണ്. ഈ സ്നേഹപൂര്‍വ്വമായ പ്രതികരണത്തിന് ദൈവം നല്‍കിയ സമ്മാനമാകാം അവള്‍ക്ക് ലഭിക്കുന്ന ആദ്യ പ്രത്യക്ഷത. ഉത്ഥാനം അടഞ്ഞ കല്ലറയ്ക്കുവെളിയില്‍ വിലപിച്ചുനില്‍ക്കാനല്ല നമ്മോട് ആവശ്യപ്പെടുന്നത്, ഭയത്തെ വിശ്വാസംകൊണ്ടു വെല്ലുവിളിക്കാനും ഉത്ഥിതനായ ദൈവത്തില്‍ ആശ്രയിക്കനുമുള്ള ആഹ്വാനമാണത്. 'ആഴ്ചവട്ട ത്തിണ്റ്റെ ഒന്നാം നാള്‍' എന്ന വിവരണത്തോടെയാണ് മറിയയ്ക്ക് ക്രിസ്തു പ്രത്യക്ഷമാകുന്ന സംഭവത്തിണ്റ്റെ വിവരണം ആരംഭിക്കുന്നത്. ആഴ്ചയുടെ തുടക്കം മുതല്‍ നമ്മോടൊപ്പമുള്ള ദൈവീക സാനിദ്ധ്യത്തിണ്റ്റെ ഓര്‍മ്മ പ്പെടുത്തലായി നമുക്ക് സുവിശേഷകന്‍ ഉപയോഗിക്കുന്ന ഈ ആരംഭ വാക്കുകളെ കരുതാം.
2. സാക്ഷീകരിക്കേണ്ട ഉത്ഥാനം
ക്രിസ്തുവിണ്റ്റെ വേര്‍പാടിനുശേഷം ശിഷ്യ സമൂഹം ഭയത്തോടെയാണ് ദിനരാത്രങ്ങള്‍ തള്ളിനീക്കിയത്. റോമന്‍ ഭരണകൂടം തങ്ങള്‍ക്കു നല്‍കുന്ന ശിക്ഷകളെക്കുറിച്ച് ശിഷ്യസമൂഹം ചിന്തിച്ചിരിക്കാം. ഉത്ഥിതനായ ക്രിസ്തു വിനെ കണ്ടത് മറിയയെ സംബന്ധിച്ചിടത്തോളം കാഴ്ചയുടെ ഒരു ഉത്സവമായി രുന്നു. മറിയ താന്‍ കണ്ട മഹത്തായ ആ കാഴ്ചയെ തണ്റ്റെ ഉള്ളിണ്റ്റെ ഉള്ളിലൊതുക്കി സ്വയം സന്തോഷിച്ച് രംഗത്തുനിന്നും പിന്‍വാങ്ങുന്നില്ല, തന്നെപ്പോലെ ദുഃഖിക്കുന്നവരോട് ആ സന്തോഷത്തെ പങ്കിട്ട് അതിനെ ഒരു ആഘോഷമാക്കുവാന്‍ ശ്രമിക്കുന്നു. ക്രിസ്തുവിണ്റ്റെ ഉത്ഥാനമെന്ന കാഴ്ച യില്‍നിന്നും അവള്‍ പ്രാപിച്ച ഉള്‍ക്കാഴ്ചയുടെ പ്രതിഫലനമാണത്. താന്‍ കണ്ടതും തിരിച്ചറിഞ്ഞതുമായ സത്യത്തെ മറിയ അവരോട് അറിയിക്കുന്നു. മറിയയുടെ വെളിപ്പെടുത്തലില്‍ അവള്‍ ശക്തീകരിച്ച് പറയുന്ന രണ്ടു വസ്തുതകളാണുള്ളത്. ഒന്ന് ക്രിസ്തു ജീവനോടെയിരിക്കുന്നു. രണ്ട് താന്‍ അവനെ കണ്ടിരിക്കുന്നു. സത്യത്തിണ്റ്റെ വെളിപ്പെടുത്തലും വ്യക്തതയാര്‍ന്ന വിവരണവുമാണ് മറിയയുടെ വിവരണത്തില്‍ അടങ്ങിയിരിക്കുന്നത്. ഇന്ന ത്തെ സമൂഹത്തില്‍ തെറ്റിനെ ശരിയെന്ന് സമര്‍ത്ഥിക്കുന്നവരും, ശരിയെ തെറ്റെന്ന് ചിത്രീകരിക്കുന്നവരും, വ്യക്തി താല്‍പര്യങ്ങള്‍ക്കനുസരിച്ച് അഭിപ്രായങ്ങള്‍ പറയുന്നവരുമുണ്ട്. ജീവിതത്തിലെ സന്തോഷങ്ങളെ ആഘോ ഷമാക്കി സ്വയം സന്തോഷിക്കുന്ന ആധുനിക സമൂഹത്തിനുമുന്നില്‍ മറിയ ഒരു വെല്ലുവിളിയായി തുടരുന്നു.
ഉപസംഹാരം
നാം ജീവിക്കുന്ന ഈ ലോകം കാഴ്ചകളുടെ ഒരു പ്രളയമാണ് നമുക്ക് സമ്മാനിക്കുന്നത്. പ്രതീക്ഷകള്‍ പകരുകയും ജ്വലിക്കുന്ന പ്രതീക്ഷകളെ ഊതിക്കെടുത്തുകയും ചെയ്യുന്ന നിരവധി കാഴകള്‍ നാം നേരിട്ടു കണ്ടും പത്ര മാധ്യമങ്ങളിലൂടെ മനസ്സിലാക്കി യുമിരിക്കുന്നു. ഈ കാഴ്ചകള്‍ വെറും കാഴ്ചകളായി നമ്മില്‍ അവശേഷി ക്കുന്നുവോ അതോ ഉള്‍ക്കാഴ്ചകളായി സ്വയം നവീകരിക്കാനും സമൂഹത്തെ നവീകരിക്കാനും നമ്മെ സഹായിക്കുന്നു വോ?. ഉത്ഥാനമെന്ന കാഴ്ച മറിയയെ സംബന്ധിച്ചിടത്തോളം വെറും കാഴ്ചയായിരുന്നില്ല. അവളെത്തന്നെ നവീകരിക്കുന്നതും സാക്ഷ്യത്തിനായി ഒരുക്കുന്നതുമായ അനുഭവമായിരുന്നു അത്. ക്രിസ്തുവിണ്റ്റെ ഉത്ഥാനം നമ്മില്‍ ഉള്‍ക്കാഴ്ചയായി നിലനില്‍ക്കാത്തിടത്തോളം നാം വെറും കാഴ്ചക്കാരുടെ സ്ഥാനത്തുമാത്രമെ നിലകൊള്ളുന്നുള്ളു.
Post From Rev. Baby Shainu
Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാന്‍ മറക്കരുത്.
0 comments:
Post a Comment