വിശ്വാസത്തിന്റെ പ്രകാശനങ്ങള്‍
"വിശ്വാസം എന്നതോ ആശിക്കുന്നതിണ്റ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു"
(എബ്രായര്‍ 11:1)
For what is faith unless it is to believe what you do not see?
St. Augustine
ദീപ്തമായ വിശ്വാസ സാക്ഷ്യങ്ങളുടെ പുസ്തകമാണ് ബൈബിള്‍. അന്ധകാരത്തിണ്റ്റെ തമോഗര്‍ത്തങ്ങളില്‍ അകപ്പെട്ട് തകര്ന്നുടഞ്ഞുപോയേക്കാവുന്ന മണ്‍വിളക്കുകളെ തണ്റ്റെ അരമനയെ പ്രകാശിപ്പിക്കാന്‍ തെരഞ്ഞെടുത്ത ദൈവത്തോടുള്ള നന്ദി സൂചകമാണ് വേദപുസ്തകത്തിലെ ഓരോ വിശ്വാസ സാക്ഷ്യവും. സ്പര്ജ്ജണ്റ്റെ വിശ്വാസത്തെ കുറിച്ചുള്ള നിരീക്ഷണം ഇപ്രകാരമാണ് 'ചെറിയ വിശ്വാസം നിങ്ങളുടെ ആത്മാവിനെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്നു. എന്നാല്‍ വലിയ വിശ്വാസം സ്വര്‍ഗ്ഗത്തെ നിങ്ങളുടെ ആത്മാവിലെത്തിക്കുന്നു." പഴയ നിയമത്തില്‍ ദൈവത്തിണ്റ്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് തണ്റ്റെ സാധ്യതകള്‍ക്കും സമ്പത്തിനും പ്രാധാന്യം നല്‍കാതെ ഇറങ്ങിത്തിരിക്കുന്ന വ്യക്തിത്വമാണ് അബ്രഹാം. ആയതിനാല്‍ 'വിശ്വാസികളുടെ പിതാവാ'യി അദ്ദേഹം തീരുന്നു. സ്വന്തമെന്ന് പറയാവുന്നതെല്ലാം നഷ്ടപ്പെടുമ്പോള്‍, സുഹൃത്തുക്കളും തണ്റ്റെ പ്രശ്നങ്ങളില്‍ താങ്ങും തണലുമാകേണ്ട തണ്റ്റെ ഭാര്യയും വിശ്വാസത്തെ ത്യജിക്കാന്‍ പ്രലോഭിപ്പിക്കുന്ന ഈയ്യോബെന്ന കഥാപാത്രം വിശ്വാസത്തിണ്റ്റെ അഗ്നിശോധനയില്‍ ഊതിക്കഴിച്ച പൊന്നാണ്. ഞാന്‍ ലോകത്തില്‍ കാണുന്നതെല്ലാം ഞാന്‍ എണ്റ്റെ കണ്ണുകളാല്‍ കണ്ടിട്ടില്ലാത്ത ദൈവത്തില്‍ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നുവെന്ന എമേഴ്സണ്റ്റെ വാക്കുകള്‍ സൃഷ്ടാവായ ദൈവത്തില്‍ വിശ്വസിക്കാന്‍ പ്രചോദനമാകുന്നു. എപ്പോഴും കൂടെയിരുന്നിട്ടും പ്രതിസന്ധികളില്‍ തന്നെ തള്ളിപ്പറയുന്ന പത്രോസിണ്റ്റെ 'ചെറിയ വിശ്വാസവും' നായ്ക്കുട്ടിയായിരുന്നിട്ടും ഉടയവണ്റ്റെ അപ്പനുറുക്കുകള്ക്കായി കാത്തിരിക്കുന്ന സ്ത്രീയുടെ 'വലിയ വിശ്വാസവും' നമ്മെ ചിന്തിപ്പിക്കുന്ന അനുഭവങ്ങളാകണം.
Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാന്‍ മറക്കരുത്. Copy from Rev. Shainu Baby's blogspot.
0 comments:
Post a Comment