അതിനു രൂത്ത്: നിന്നെ വിട്ടു പിരിവാനും നിണ്റ്റെകൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും; നിണ്റ്റെ ജനം എണ്റ്റെ ജനം,നിണ്റ്റെ ദൈവം എണ്റ്റെ ദൈവം. (രൂത്ത് 1:16)
ദൈവത്തിണ്റ്റെ സാനിദ്ധ്യവും ക്യപയും നിരന്തരം നിറഞ്ഞുനില്‍ക്കേണ്ട ജീവന ഇടമാണ് കുഃടുംബം. ഒത്തൊരുമയുടെ അവസ്ഥയാണ് ഓരോ കുഃടുംബത്തെയും സുന്ദരമാക്കുന്നത്. ഉള്ളിലുള്ള പ്രൌഢിയോ, ആധുനിക സൌകര്യങ്ങളുടെ വൈവിദ്ധ്യമോ പകരുന്ന ബാഹ്യമായ അലങ്കാരത്തേക്കാള്‍ ദൈവസ്നേഹത്തിണ്റ്റെ സാനിദ്ധ്യവും പരസ്പര സ്നേഹത്തിണ്റ്റെ അനുഭവവും, മുതിര്‍ന്നവരോടുള്ള ബഹുമാനവും ഒക്കെ പകര്‍ന്നുനല്‍കുന്ന സൌന്ദര്യമാണ് ഒരോ ഭവനത്തെയും കൂടുതല്‍ ആകര്‍ഷകമാക്കേണ്ടത്
കടുത്ത ക്ഷാമം മൂലം ബേത്‌ലഹേമിലുള്ള ഭവനം വിട്ട് മോവാബ് ദേശത്ത് പരദേശിയായി പാര്‍ത്ത ഒരു കുടുംബം അവര്‍ പരദേശിയായി പാര്‍ത്തിടത്ത് അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളുടെ കഥയാണ് രൂത്തിണ്റ്റെ പുസ്തകം സംവേദനം ചെയ്യുന്നത്. ഭര്‍ത്താവിണ്റ്റെ മരണവും മക്കളുടെ മരണവും നവൊമി എന്ന സ്ത്രീയെ വേദനയുടെ തമോഗര്‍ത്തത്തിലേക്ക് നിപതിപ്പിക്കുകയാണ്. തണ്റ്റെ വേദനയുടെ കാഠിന്യം മരുമക്കളോട് പങ്കുവയ്ക്കുന്ന നവൊമിയെയാണ് ഈ ഭാഗത്ത് നാം കാണുന്നത്. ഭര്‍ത്താവിണ്റ്റെ മരണവും മക്കളുടെ മരണവും മൂലം തനിക്ക് അവരെ തുടര്‍ന്ന് സംരക്ഷിക്കാനുള്ള ശേഷിയില്ലെന്നും, യൌവ്വനയുക്തരായ അവര്‍ക്ക് തുടര്‍ന്നും നല്ല ഭാവിയുണ്ടായേക്കാമെന്നും വര്‍ദ്ധക്യത്തിലെത്തിയ തന്നോടൊപ്പം നിന്ന് അവരുടെ ഭാവിയെ ദുരിതപൂര്‍ണ്ണമാക്കേണ്ട എന്ന ഉപദേശമാണ് നവൊമി തണ്റ്റെ മരുമക്കള്‍ക്ക് നല്‍കുന്നത്. അമ്മാവിയമ്മയുടെ ഉപദേശം കേട്ട മരുമക്കളിലൊരാളായ ഓര്‍പ്പ നവൊമിയെ ചുംബിച്ചശേഷം യാത്രയാകുന്നു. എന്നാല്‍ രൂത്ത് അവളുടെ ഉപദേശത്തെ സ്നേഹപൂര്‍വ്വം നിരസ്സിക്കുകയും പ്രതിസന്ധിയകളില്‍ അവളോടൊപ്പം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.
സന്തോഷങ്ങളില്‍ ആഘോഷിക്കയും ദുരിതങ്ങളില്‍ തുരുത്തുപോലെ ചിതറിനില്‍ക്കുകയും ചെയ്യുന്ന കൂട്ടമാകരുത് കുടുംബം. സ്നേഹത്തിണ്റ്റെ ഇഴയടുപ്പമാണ് കുടുംബത്തിണ്റ്റെ ദ്യഡത നിര്‍ണ്ണയിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ വ്യത്യസ്തമായ വീക്ഷണകോണില്‍ ദര്‍ശിക്കുന്ന രൂത്തിനെയാണ് ഈ ഭാഗത്ത നാം കാണുന്നത്. പ്രതിസന്ധികളില്‍ ചിതറപ്പെടാനും സുരക്ഷിത സ്ഥാനങ്ങളില്‍ സ്വയത്തെ പരിരക്ഷിക്കാനുമുള്ള വഴികളല്ല രൂത്ത് കണ്ടെത്തുന്നത്. ഒരുമിച്ച് ചേര്‍ന്നു നില്‍ക്കുകയും ഒരേ സ്ഥലത്ത് പാര്‍ക്കുകയും മരണത്താലല്ലാതെ വേര്‍പെടുത്താനാവാത്തതുമായ അവസ്ഥയായി രൂത്ത് കുഃടുംബ ബന്ധത്തെ വ്യാ്യാനിക്കുന്നു
അധുനിക കുടുംബങ്ങള്‍ തകര്‍ച്ചയുടെ വക്കിലും വേര്‍പിരിയലിണ്റ്റെ തീരുമാനങ്ങളിലും എത്തുന്നതെന്തുകൊണ്ട്?. ഓരോരുത്തരും തങ്ങളുടേതായ ഇഷാനിഷ്ടങ്ങളുടെയും സ്വകാര്യതയുടെയും സ്വാതന്ത്രത്തിണ്റ്റെയും ഇടം രൂപപ്പെടുത്താന്‍ കുടുംബത്തെ ഉപയോഗിക്കുന്നു. സ്വയത്തിന് അമിതമായ പ്രാധാന്യം നല്‍കുകയും അപരനെ നിരസിക്കുകയും ചെയ്യുന്ന സ്വസ്ഥാവിശേഷം സമൂഹത്തില്‍ എന്നല്ല പല കുടുംബങ്ങളിലും സംജാതമായിരിക്കുന്നു. എന്നാല്‍ പ്രതിസന്ധികളില്‍ ഒത്തൊരുമിച്ചു നില്‍ക്കയും ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശ്രമിക്കയും ചെയ്യുന്ന വ്യക്തികളും കുഃടുംബങ്ങളും ദൈവീകമായ അനുഗ്രഹങ്ങള്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ പ്രാപിക്കുമെന്നാണ് രൂത്തിണ്റ്റെ പുസ്തകം എല്ലാ വായനക്കാരെയും പഠിപ്പിക്കുന്നത്.
Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാന്‍ മറക്കരുത്. Copy from Rev. Shainu Baby's blogspot.
0 comments:
Post a Comment