പൌലോസ്: രൂപാന്തരവും സമര്‍പ്പണവും
ആമുഖം
അറിവും പരിജ്ഞാനവുമുണ്ടായിട്ടും തങ്ങളുടെ ജീവിതത്തെ നഷ്ടപ്പെടുത്തിക്കളയുന്ന അനേകര്‍ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. തങ്ങല്‍ക്ക് ലഭിച്ച അറിവ്, അനുഭവ ജ്ഞാനം എന്നിവ തെറ്റായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക് പൌലോസ് അപ്പോസ്തലന് ഒരു മാത്യകയാണ്. ജീവിതത്തില്‍ തനിക്കുലഭിച്ച അറിവും പരിജ്ഞാനവും ദവ!64;്തെ അന്വേഷിക്കുന്നവരെ നശിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ പൌലോസ് അസ്വസ്ഥനായിരുന്നു. എന്നാല്‍ ദൈവീക വെളിച്ചം അവനെ രൂപാന്തരപ്പെടുത്തുന്നു.
ഒരുക്കം
ഇന്നത്തെ സമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു പദമാണ Identity (സ്വത്വം). ഒരു വ്യകതി ആരായിരിക്കുന്നു എന്ന് നിര്‍ണ്ണയിക്കുന്നത് അവണ്റ്റെ സ്വത്വമാണ്. എല്ലാ മനുഷ്യരുടെയും സ്വഭാവ രൂപീകരണത്തില്‍ രണ്ട് ഘടകങ്ങള്‍ പ്രധാന സ്ഥാനം വഹിക്കുന്നു. ഒന്ന് അവണ്റ്റെ മാതാപിതാക്കളിലൂടെ അവനില്‍ ലഭിക്കുന്ന ജനിതക ഘടന. രണ്ട് അവനെ രൂപപ്പെടുത്തുന്ന ചുറ്റുപാടുകള്‍. ഒരുവണ്റ്റെ വിദ്യാഭ്യാസം അവണ്റ്റെ ബന്ധങ്ങള്‍ എല്ലാം തന്നെ അവന് ആരായിരിക്കണം എന്ന് തീരുമാനിക്കുന്നു. ദമസ്കോസിലേക്കുള്ള യാത്രാ മധ്യേയാണ് അദ്ദേഹത്തിന് ദൈവത്തിണ്റ്റെ ദര്‍ശനം ഉണ്ടാകുന്നത്. ദമസ്കോസിലേക്കുള്ള പൌലോസിണ്റ്റെ യാത്ര ഏറെ തയ്യാറെടുപ്പുകളോടെ നടത്തപ്പെട്ട ഒന്നായിരുന്നു. കാരണം ദമസ്കോസിലുള്ള ക്രിസ്തു വിശ്വാസികളെ മുഴുവന്‍ നശിപ്പിക്കാനുള്ള ആത്മ ധൈര്യവും അതിനു നിയമപരമായ സാധ്യത ലഭിക്കാന്‍ അവശ്യം വേണ്ട നിയമത്തിണ്റ്റെ കൈത്താങ്ങലും പൌലോസിണ്റ്റെ പക്കല്‍ ഉണ്ടായിരുന്നു. പൌലോസിനെ കുറിച്ച് ഏതാനം ചിന്തകള്‍ പങ്കിടാം
പൌലോസ്: തത്ത്വശാസ്ത്രങ്ങളുടെ അടിമ
പൌലോസ് എന്ന വ്യക്തിയെ ഏറെ പാണ്ഡിത്യമുള്ളവനായാണ് നാം കാണുന്നത്. ഗമാലിയേല്‍ എന്ന ഏറെ പ്രശസ്തനായ ഗുരുവിണ്റ്റെ കീഴില്‍ വിദ്യ അഭ്യസിക്കാന്‍ ഭാഗ്യവും അവസരവും ലഭിച്ചവനാണ് അവന്. അവന് ലഭിക്കുന്ന അറിവ് അവനെ ഉന്മത്തനാക്കുന്നു. അവണ്റ്റെ വിശ്വാസം ഉള്‍ക്കൊള്ളുന്നവരെ മാത്രം ഉള്‍ക്കൊള്ളാനും ഇല്ലാത്തവരെ നശിപ്പിക്കാനും അവന് തീരുമാനിക്കുന്നു. മനുഷ്യന് ലഭിക്കുന്ന അറിവ് ക്രീയാത്മകമായിരിക്കണം. വിവേചനം സ്യഷ്ടിക്കുന്ന അറിവിനെ അറിവെന്ന് വിളിക്കാന്‍ കഴിയില്ല. എന്നാല്‍ ശൌലിന് ലഭിച്ച ദര്‍ശനത്തിനു ശേഷം അവനില്‍ വിവേചനത്തിണ്റ്റെ അതിര്ത്തിരേകള് മാഞ്ഞുപോകുന്നതായി കാണാം. അങ്ങനെ പൌലോസ് വിജാതീയരുടെ അപ്പോസ്തോലനായി മാറുകയാണ്. പൌലോസ്: തിന്മയുടെ ഉപാസകന് പൌലോസ് മഹാപുരോഹിതന്മാരുടെ അടുക്കല്‍ എത്തുന്നു. അവണ്റ്റെ ചിന്തകള്‍ മനുഷ്യ സമൂഹത്തിണ്റ്റെ നന്മയ്ക്കായി ഉപയോഗിക്കാനായല്ല ആ വരവിണ്റ്റെ ഉദ്ദേശം. അവണ്റ്റെ അറിവും കഴിവും മനുഷ്യ വര്‍ഗ്ഗത്തിണ്റ്റെ !37;ന്മൂല നാശത്തിനും. തണ്റ്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നവരുടെ സംരക്ഷണത്തിനും മാത്രമായി ഉപയോഗിക്കാനായാണ അദ്ദേഹത്തിണ്റ്റെ പുറപ്പാട്. നമ്മുടെ കഴിവുകള്‍ അപരണ്റ്റെ നന്മയ്ക്കോ അതോ അപരണ്റ്റെ നാശത്തിനോ? നമ്മുടെ ദേവാലയങ്ങള്‍ അപരണ്റ്റെ ആശ്വാസത്തിനോ അതോ അപചയത്തിനോ? നമ്മുടെ കഴിവുകള്‍ അപരണ്റ്റെ വളര്‍ച്ചയ്ക്കോ അതോ വിളര്ച്ചയ്ക്കോ?
പൌലോസ:് അന്വേഷാര്ത്ഥിയായ പഥികന്
തണ്റ്റെ അറിവിനും പരിചയത്തിനുമപ്പുറം സംഭവിക്കുന്ന കാര്യങ്ങള്‍ ശൌലിനെ ചിന്തിപ്പിക്കുന്നു. നീ ആരാകുന്നു കര്‍ത്താവെ എന്ന ചോദ്യം പ്രതിക്ഷേധിക്കുന്ന നിഷേധിയുടേതോ, വിധേയപ്പെടുത്തുന്ന ആത്മീകണ്റ്റേതോ എന്ന് അറിവില്ല. എങ്കിലും ആ ചോദ്യം അവനെ നേര് പാതയിലേക്ക് വെളിച്ചം വീശുന്നു. ജീവിതത്തില്‍ ചില ചോദ്യങ്ങള്‍ നമ്മെ മാറ്റി മറിച്ചെന്ന് വരാം
സംഹാരത്തില്നിന്നും സംരക്ഷണത്തിലേക്ക്
അവന് എണ്റ്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്ക്കും യിസ്രായേല്‍ മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തോരു പാത്രം ആകുന്നു. സംഹാരത്തിണ്റ്റെ സമവാക്യങ്ങളില്‍ നിന്നും ദൈവം ശൌലിനെ തെരഞ്ഞെടുക്കുകയാണ്. അപരന് തണലാകാന്‍, തുണയാകാന്‍. നമുക്കും നമ്മെ ദൈവീക കരങ്ങളില്‍ സമര്‍പ്പിക്കാം
Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാന്‍ മറക്കരുത്. Copy from Rev. Shainu Baby's blogspot.
0 comments:
Post a Comment