latest Post

ശുദ്ധീകരിക്കപ്പെടേണ്ട ആത്മീക ഇടങ്ങള്‍

"എണ്റ്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും"
 (മത്തായി 21:13)





ആമുഖം

ലക്ഷ്യബോധമുള്ള തീര്‍ത്ഥാടകനാണ്‌ ക്രിസ്തു. അവന്‍ നടത്തുന്ന ഓരോ തീര്‍ത്ഥയാത്രയും ക്ളിപ്തമായ ഉദ്ദേശ്യത്തോടെയാണ്‌ പൂര്‍ത്തീകരിക്കപ്പെടുന്നത്‌. കര്‍ത്താവായ യേശുക്രിസ്തു യെരുശലേം ദേവാലയത്തെ ശുദ്ധീകരിക്കുന്ന സംഭവത്തില്‍, ഉദ്ദേശങ്ങളില്‍നിന്നും വ്യതിചലിക്കുന്ന ആത്മീക ഇടങ്ങളെ അതിണ്റ്റെ തനതായ സ്ഥാപന ലക്ഷ്യത്തിലേക്ക്‌ മടക്കി വരുത്തുന്ന ആത്മീക തീഷ്ണതയാണ്‌ വെളിപ്പെടുന്നത്‌. 

നന്‍മയുടെ ഇടങ്ങളും തിന്‍മയുടെ വളര്‍ച്ചയും 

ആത്മാര്‍ത്ഥതയുള്ള വിശ്വാസി എപ്പോഴും ഒരു അന്വേഷകനെപ്പോലെയാവും പെരുമാറുക. തണ്റ്റെ ആദ്ധ്യാത്മീക ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്ന ഇടങ്ങള്‍ അവന്‍ നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്നു. ആത്മീകതയെ സ്വന്തം ലാഭത്തിനും നേട്ടത്തിനും ഉപയോഗിക്കുന്ന കച്ചവടവത്കരിക്കപ്പെട്ട ആത്മീകതയുടെ ഇടമായി യെരുശലേം ദേവാലയത്തെ കച്ചവടക്കാര്‍ ഉപയോഗിക്കുന്ന വേദനാജനകമായ കാഴ്ചയാണ്‌ യെരുശലേം ദേവാലയത്തിണ്റ്റെ ഉള്‍ത്തളങ്ങളില്‍ നാം കാണുന്നത്‌. വിജാതീയന്‌ ദൈവത്തെ ആരാധിക്കാന്‍ ലഭിക്കുന്ന ഏക ഇടമായ ജാതികളുടെ പ്രകാരം പൂര്‍ണ്ണമായും കച്ചവടക്കാരെക്കൊണ്ടു നിറഞ്ഞിരുന്നു. നമ്മുടെ ആത്മീക ഇടങ്ങള്‍ നിരന്തരം അവലോകനത്തിനും പുതുക്കത്തിനും വിധേയമായാല്‍ മാത്രമേ ആത്മീകതയെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അവിടെ നിലനിര്‍ത്താനാകൂ. 

കോപത്തിണ്റ്റെ സുവിശേഷം 

കര്‍ക്കശമായ താക്കീതുകളും ശകാരങ്ങളും അവയിലെ വൈകാരിക പ്രക്ഷുബ്ദ്ധതയുടെ അടിസ്ഥാനത്തില്‍ നമ്മെ നിഷേധ മനോഭാവത്തോടെ പ്രതികരിക്കാന്‍ പ്രചോദിപ്പിക്കുന്നു. വൈകാരിക പ്രക്ഷുബ്ദ്ധതയുടെ നിമിഷങ്ങളെ വിവേകംകൊണ്ടാണ്‌ നാം അളക്കേണ്ടത്‌. ദേവാലയത്തെക്കുറിച്ചുള്ള ക്രിസ്തുവിണ്റ്റെ സ്വപ്നങ്ങളെ ശിധിലമാക്കുന്ന കാഴ്ചയാണ്‌ യെരുശലേം ദേവാലയത്തില്‍ അവണ്റ്റെ കണ്ണുകളെ വരവേറ്റത്‌. "ദേവാലയം പ്രാര്‍ത്ഥനാലയം" എന്നതായിരുന്നു ദേവാലയത്തെക്കുറിച്ചുള്ള ക്രിസ്തുവിണ്റ്റെ സ്വപ്നം. എന്നാല്‍ പ്രാര്‍ത്ഥനാലയമാകേണ്ട ദേവാലയം "കള്ളന്‍മാരുടെ ഗുഹ"യാവുന്ന കാഴ്ച ക്രിസ്തുവിനെ വേദനപ്പെടുത്തി. മൃദുലമായ കാറ്റിനാല്‍ മാറ്റപ്പെടാത്തതിനെ കൊടുങ്കാറ്റുകൊണ്ട്‌ തുടച്ചുനീക്കുന്ന പ്രവൃത്തിയായിരുന്നു ദേവാലയ ശുദ്ധീകരണം. യെരുശലേം ദേവാലയത്തിലെ വികാരധീനനായ ക്രിസ്തുവിണ്റ്റെ പെരുമാറ്റം കോപത്തിണ്റ്റെ സുവിശേഷമായിരുന്നു.

 ഉപസംഹാരം 

ഓട്ടക്കളത്തില്‍ ശക്തമായ ഓട്ടത്തിനു സഹായകമാകുന്ന പിന്നില്‍നിന്നും മുന്നോട്ട്‌ ലഭിക്കുന്ന ഒരു 'ആയ'മുണ്ട്‌. പിന്നോട്ടേക്ക്‌ ആഞ്ഞ്‌ മുന്നോട്ടു ശക്തമായി ഓടുക എന്നതാണ്‌ തത്വം. ഇതു വിജയകരമായ ജീവിതത്തിനും ആത്മീകതയ്ക്കും പ്രമാണമായി നമുക്കും സ്വീകരിക്കാം. അവലോകനവും പുനര്‍ നിര്‍മ്മിതിയും നമ്മുടെ ആത്മീകതയുടെ മാറ്റ്‌ വര്‍ദ്ധിപ്പിക്കുന്നു.

നൌക



Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക്‌ അയയ്ക്കാന്‍ മറക്കരുത്‌. 






About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment