latest Post

പ്രകാശത്തിന്‍റെ സാദ്ധ്യതകള്‍



പ്രകാശത്തിന്‍റെ സാദ്ധ്യതകള്‍ 





"നിങ്ങള്‍ ലോകത്തിണ്റ്റെ വെളിച്ചം ആകുന്നു. മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല. " (മത്തായി 5:14)


"Where there is much light, the shadows are deepest."
 -Goethe

പ്രഭാതം പോലെ സുന്ദരവും നിളയുടെ സംഗീതം പോലെ ശ്രുതിമധുരവുമായ ക്രിസ്തുവിണ്റ്റെ പ്രഭാഷണങ്ങളിലുടനീളം പ്രകാശത്തിണ്റ്റെ സാധ്യതകള്‍ പ്രസ്താവിക്കുന്നു. ക്രിസ്തു തന്നെത്തന്നെ പരിചയപ്പെടുത്തുന്നത്‌ വെളിച്ചം എന്നാണ്‌ (ഞാന്‍ ലോകത്തിണ്റ്റെ വെളിച്ചമാകുന്നു). ലളിത സുന്ദരമായ ഒരു ആവിഷ്കാരം ഇപ്രകാരമാണ്‌ 


ഞാന്‍ ഒരുവനോട്‌ ചോദിച്ചു - 'നിണ്റ്റെ ജീവിതം ഇത്രയും പ്രകാശമാനവും തെളിമയാര്‍ന്നതുമായത്‌ എപ്രകാരമാണ്‌', അവന്‍ പ്രതിവചിച്ചു 'ഞാന്‍ പ്രകാശത്തിലേക്ക്‌ നിരന്തരം എണ്റ്റെ ദൃഷ്ടികള്‍ ഉയര്‍ത്തുന്നതിനാല്‍.'


അവങ്കലേക്ക്‌ നോക്കിയവര്‍ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല എന്ന സങ്കീര്‍ത്തനക്കാരണ്റ്റെ ഇമ്പകരമായ വചനങ്ങള്‍ ഹൃദയത്തില്‍ ഒരു കടല്‍ത്തിരപോലെ അലയടിക്കുന്നു. ക്രൈസ്തവ ജീവിതം ഒരു സാക്ഷ്യ ജീവിതമാണ്‌. അത്‌ നിരന്തരം വിലയിരുത്തപ്പെടുന്നു. മലമേല്‍ ഇരിക്കുന്ന പട്ടണമെന്ന്‌ ക്രിസ്തു അതിനെ വിളിക്കുന്നതും ഇതിനാലാവണം. അരിസ്റ്റോട്ടില്‍ പൈഥഗോറസിണ്റ്റെ തത്ത്വശാസ്ത്രത്തില്‍നിന്നും ഉദ്ധരിക്കുന്ന പരസ്പര വൈരുദ്ധ്യത്തിലൊന്ന്‌ പ്രകാശവും അന്ധകാരവും തമ്മിലുള്ള വൈരുദ്ധ്യമാണ്‌. പ്രകാശത്തിണ്റ്റെ സാദ്ധ്യതകളെ ജീവിതത്തില്‍ സ്വീകരിക്കാനുള്ള വെല്ലുവിളിയാണിത്‌.. ദിശാബോധം നല്‍കുന്ന പ്രകാശത്തിണ്റ്റെ കഴിവിനെ ഉള്‍ക്കൊള്ളാന്‍, വെളിച്ചത്തെ അകറ്റുന്ന പ്രകാശത്തിണ്റ്റെ സ്വഭാവം നമ്മുടെ ജനിതക ആന്തരികതയിലേക്ക്‌ ഉള്‍ക്കൊള്ളാന്‍, എല്ലാ നിറങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലതയുടെ വക്താക്കളാവാന്‍ നമുക്ക്‌ കഴിയട്ടെ. പ്രകാശനായ പ്രകാശിതഃ

Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക്‌ അയയ്ക്കാന്‍ മറക്കരുത്‌.  Copy from Rev. Shainu Baby's blogspot.

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment