തിബെര്യാസ്: അസ്വസ്ഥ മനസ്സുകളില്‍ നിന്ന് ശക്തീകരണത്തിന്റെ പ്രാതലിലേക്ക്
യോഹന്നാന്‍ 21 : 1- 14
തുടക്കം.
മരണാസന്നനായി കിടക്കുകയാണ് ഫ്രാന്‍സിസ് ഓഫ് അസ്സീസ്സീ. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ ചുറ്റും കൂടി നില്‍ക്കുന്നു. ഒരു ജീവിത കാലം മുഴുവന്‍ യേശുവിനായി ജീവിച്ചവന്. അദ്ദേഹത്തിന്റെ അവസാന മൊഴികള്‍ക്കായി ശിഷ്യര്‍ കാതോര്‍ക്കുകയാണ്. അസ്സീസ്സിയുടെ മൌനം ഭഞ്ജിച്ചുകൊണ്ട് ഒരു ശിഷ്യന്‍ ചോദിച്ചു 'ഗുരോ അവസാനമായി ഞങ്ങളോട് എന്തെങ്കിലും ഉപദേശിച്ചാലുമ്.' ഫ്രാന്‍സിസ് പറഞ്ഞു. 'ക്രിസ്തുവിനു വേണ്ടി ഇന്നോളം ഒന്നും ചെയ്യാനായിട്ടില്ല, എല്ലാ;ം ഒരിക്കല്‍ കൂടി പുതുതായി ആരംഭിക്കമ്'. ഒരു ആയുഷ്കാലം മുഴുവന്‍ ക്രിസ്തുവിനായി ഒരു ഭ്രാന്തനെപ്പോലെ ഓടി നടന്നവന്‍ അവസാന നിമിഷങ്ങളില്‍ പറയുന്നു ക്രിസ്തുവിനു വേണ്ടി ഇന്നോളം ഒന്നും ചെയ്യാനായിട്ടില്ല എന്ന്. നാം ഇവിടെ വായിച്ചുകേട്ട ഭാഗത്ത് ക്രിസ്തുവിനോടൊപ്പം ജീവിച്ചവര്‍ അവന്റെ താലത്തില്‍ നിന്നു ഭക്ഷിച്ചവര്, അവന്റെ പാനപാത്രത്തില്‍ നിന്നു പാനം ചെയ്തവര്‍ ഗുരുവിന്റെ മരണത്തിനു ശേഷം പറയുന്നു ഞങ്ങള്‍ മീന്‍ പിടിപ്പാന്‍ പോകുന്നു എന്ന്. തിബെര്യാസ് കടലില്‍ മീന്‍പിടുത്തത്തിനായി വലയൊരുക്കുന്ന, പുതിയ ദൌത്യത്തിന്നായി ഒരുങ്ങുന്ന ശിഷ്യന്മാരെ കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാമ്.
1.തിബര്യാസ്: അസ്വസ്ഥ
മാനസ്സരുടെ സമുഹം
"ശീമോന്‍ പത്രോസും ദിദിമോസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബദീമക്കളും അവന്റെ ശിഷ്യന്മാരില്‍ വേറെ രണ്ടു പേരും ഒരുമിച്ചു കൂടിയിരുന്നു. ശീമോന്‍ പത്രോസ് അവരോട്: ഞാന്‍ മീന്‍പിടിപ്പാന്‍ പോകുന്നു എന്ന് പറഞ്ഞു: ഞങ്ങളും പോരുന്നു എന്ന് അവര്‍ പറഞ്ഞു" (യോഹന്നാന്‍ 21:2,3)
ധാരാളം സംശയങ്ങള്‍ നിറഞ്ഞ കൂട്ടമാണ് തിബര്യാസ് കടല്‍ക്കരയിലേക്ക് പുറപ്പെടുന്നത്. തങ്ങളുടെ പിന്നിട്ട കാലം പാഴായിപ്പോയോ എന്ന് ചിന്തിക്കുന്നവര്, ഇനി തങ്ങളുടെ ഭാവി എന്താകും എന്ന് വ്യാകുലപ്പെടുന്നവര്, അങ്ങനെയുള്ളവരുടെ പുതിയ ഭാവിരൂപപ്പെടുത്താനുള്ള ശ്രമമാണ് 'ഞങ്ങള്‍ മീന്‍ പിടിപ്പാന്‍ പോകുന്നു' എന്ന ഉത്തരമ്. ക്രിസ്തുവിനോടൊപ്പം സജ്ജീവമായി പ്രവര്‍ത്തിച്ചവര്‍ ഒരു പ്രത്യേക നിമിഷത്തില്‍ പതറിപ്പോകുന്നതായി നാം കാണുന്നു. ഇവിടെ രണ്ട് പ്രതീകങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും "പ്രഭാതമ്" , "രാത്രി". ഒരുരാത്രി മുഴുവന്‍ അധ്വാനത്തിന്റേതായിരുന്നു. എന്നാല്‍ ക്രിസ്തു ഇല്ലാത്ത ആ രാത്രി അവര്‍ ഒന്നും പിടിച്ചില്ല. എന്നാല്‍ പ്രഭാതത്തില്‍ ക്രിസ്തു കരയില്‍ നില്‍ക്കുന്നു. ആ പ്രഭാതം വ്യത്യസ്‌തവും അത്ഭുതങ്ങള്‍ നിറഞ്ഞതുമാണ്.
2.അസ്വസ്ഥമാനസ്സര്‍ ലക്‌ഷ്യം കാണുന്നില്ല
'അവര്‍ പുറപ്പെട്ട് പടക് കയറി പോയി. ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല' (യോഹന്നാന്‍ 21:3)
ശിഷ്യന്മാര്‍ തങ്ങളുടെ പദ്ധതി ആവിഷ്കരിക്കുന്നതായാണ് ഈ വാക്യത്തില്‍ നാം കാണുന്നത്. എന്നാല്‍ അവരുടെ അധ്വാനം ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ചേരുന്നില്ല. കടലിനെകുറിച്ച് ആഴമായ അറിവുള്ളവര്, ഇതേ കടലില്‍ തന്നെ ധാരാളം തവണ അധ്വാനിച്ചിട്ടുള്ളവര്. എന്നാല്‍ ഇന്ന് അവരുടെ അധ്വാനം പാഴായിപ്പോവുകയാണ്. ക്രിസ്‌തുവിനെ കുറിച്ചുള്ള പ്രതീക്ഷകളാണ് നമ്മുടെ ജീവിതത്തെ അനുദിനം നവ്യമാക്കുന്നത്. ക്രിസ്തുവില്ലാത്ത എല്ലാ അധ്വാനങ്ങളും വെറും പാഴായ ശാരീരികാധ്വാനങ്ങളാണ്. നാം എല്ലാം നേടി എന്ന് അഹങ്കരിക്കുമ്പോഴും എവിടെയെല്ലാമോ ഒരു ശൂന്യത നിലനില്‍ക്കുന്നതായി കാണുന്നു. അസ്വസ്ഥ മനസ്സുള്ളവര്‍ ഒരിക്കലും ലക്ഷ്യ പ്രാപ്തിയില്‍ എത്തുന്നില്ല കാരണം അവരുടെ മനസിന്റെ ചാഞ്ചല്യങ്ങള്‍ അവരെ ലക്ഷ്യത്തില്‍ എത്തിക്കുന്നില്ല.
3.സ്നേഹത്തിന്റെ കാത്തിരിപ്പ്
"പുലര്‍ച്ച ആയപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നു എന്ന് ശിഷ്യന്മാര്‍ അറിഞ്ഞില്ല. യേശു അവരോട് കുഞ്ഞുങ്ങളെ കൂട്ടുവാന്‍ വല്ലതുമുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു" (യോഹന്നാന്‍ 21:4,5)
എത്ര വലിയ പിന്മാറ്റത്തേയും യേശു സ്നേഹത്തോടെ നേരിടുന്നു. യേശു അവരോട് വളരെ സൌമ്യമായാണ് ഇടപെടുന്നത്. ആ സൌമ്യമായ ഇടപെടല്‍ അവരെ തിരികെ കൊണ്ടുവരാന്‍ സജ്ജരാക്കുന്നു. ഇവിടെ യേശുവിന്റെ ചോദ്യത്തില്‍ ദ്വയാര്‍ത്ഥങ്ങള്‍ ഉണ്ട്. "കുഞ്ഞുങ്ങളെ കൂട്ടുവാന്‍ വല്ലതും ഉണ്ടോ" എന്ന ചോദ്യം നിങ്ങളുടെ കൈവശം ഭക്ഷണത്തിനായി വല്ലതും ഉണ്ടോ എന്നും എന്നെ പിരിഞ്ഞിട്ട് നിങ്ങള്‍ വല്ലതും നേടിയോ എന്നുമുള്ള രണ്ട് ധ്വനികള്‍ ഉയര്‍ത്തുന്നു.
4.കാഴ്ച എന്ന പ്രശ്നമ്
"പുലര്‍ച്ച ആയപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നു എന്ന് ശിഷ്യന്മാര്‍ അറിഞ്ഞില്ല" (യോഹന്നാന്‍ 21:4)
"യേശു സ്നേഹിച്ച ശിഷ്യന്‍ പത്രോസിനോട്: അത് കര്‍ത്താവ് ആകുന്നു എന്ന് പറഞ്ഞു; കര്‍ത്താവ് ആകുന്നു എന്ന് ശീമോന്‍ പതോസ് കേട്ടിട്ട് താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി" (യോഹന്നാന്‍ 21:7)
പ്രഭാതത്തില്‍ ശിഷ്യന്മാരെ കാത്ത് കരയില്‍ നില്‍ക്കുന്ന യേശുവിന്റെ ചിത്രം ഏറെ ഹ്യദ്യമാണ്. എന്നാല്‍ കാത്തുനില്‍ക്കുന്ന യേശുവിനെ അവര്‍ തിരിച്ചറിയുന്നില്ല. എന്നാല്‍ ഒപ്പമുള്ള ശിഷ്യന്‍ പറയുന്നു "അത് യേശു ആകുന്നു". അപ്പോഴാണ് ശിഷ്യന്മാര്‍ യേശുവിനെ തിരിച്ചറിയുന്നത്. ഇവിടെ കാഴ്ച ഒരു വലിയ പ്രശ്നമായി മാറുന്നു. ക്രിസ്‌തുവിനെ കണ്ടതുകോണ്ടല്ല അത്ഭുതം കണ്ടതിനാല്‍ വിശ്വസിക്കുന്ന ശിഷ്യന്മാരുടെ ചിത്രം നാം കാണുന്നു.
അവലോകനം
തിബര്യാസ് കടല്‍ക്കരയിലേക്കു മീന്‍ പിടിപ്പാന്‍ പോകുന്ന ശിഷ്യന്മാരുടെ ജീവിതത്തെ നാം പരി@ഏശോ@ആധിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ തിരിച്ചു വരവിലേക്ക് അവരെ നയിച്ച നാലു പടികള്‍ കാണുന്നു. ഒന്നാമതായി തിരിച്ചറിവ് (discernment), രണ്ടാമതായി തിരിച്ചറിവില്‍ നിന്നും ആരംഭിക്കുന്ന അവലോകനം (evaluation ). അവലോകനത്തില്‍ നിന്നും ആരംഭിക്കുന്ന അനുതാപം (repentence). അനുതപത്തില്‍ നിന്നും സമര്‍പ്പണം (submission).
ഉപസംഹാരം
വിചിന്തനത്തിന്റ നിമിഷങ്ങളാണ് ഇനി ഉള്ളത്. പിന്മാറ്റം മനുഷ്യന്റെ സ്വഭാവത്തില്‍
ഉള്ളടങ്ങിയിരിക്കുനു. സാഹചര്യങ്ങളും ജീവിതാനുഭവങ്ങളും പലപ്പോഴും മനുഷ്യനെ ദൈവ സ്നേഹത്തില്‍ നിന്നും പിന്നോട്ട് നിര്‍ത്താറുണ്ട്. എന്നാല്‍ അത് തിരിച്ചറിയുന്നതിനുമ്, അവലോകനം ചെയ്യുന്നതിനുമ്, അനുതപിക്കുന്നതിനുമ്, നമ്മെത്തന്നെ സമ്പൂര്‍ണ്ണമായി ദൈവ സന്നിധിയില്‍ സമര്‍പ്പിക്കുന്നതിനും നമുക്ക് കഴിയണമ്. ദൈവത്തെക്കൂടാതെയുള്ള മനുഷ്യന്റെ പ്രയത്നങ്ങള്‍ വിഫലമ്മണ് എന്ന തിരിച്ചറിവ് നമ്മെ പുതുക്കട്ടെ.
Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാന്‍ മറക്കരുത്. Copy from Rev. Shainu Baby's blogspot.

0 comments:
Post a Comment