ഫോണ്‍ ബെല്ലടി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. തനിക്കിഷടപെട്ട ഒരു പ്രിയ സുഹൃത്ത് , പക്ഷെ അവനു തന്നോട് അത്ര താത്പര്യമില്ല കാരണം ഞാന്‍ കൊല്ലം കാരനാണ് അവനോ മലപ്പുറവും, തെക്കനെ നമ്പാന്‍ കൊള്ളില്ലെന്നാ അവന് പറയുന്നേ, പക്ഷെ തനിക്കു തെക്കനെന്നോ വടക്കനെന്നോ ഇല്ല, അതവനറിയില്ല , അവനോടും പറഞ്ഞിട്ട് കാര്യമില്ല, അത് പോട്ടെ എന്തിനാ അവന് വിളിച്ചത് ? ഞാന്‍ ദാ വരുന്നുന്നും പറഞ്ഞും കളസവും വലുച്ചുകെട്ടി അവന്റെ അടുത്തേക്ക് ഓടി, അവന്റെ ജോലി സ്ഥലതെത്തിയപ്പോ പെട്ടന്ന് അവന് എന്നെയും വിളിച്ചുകൊണ്ടു വേറൊരു സ്ഥലത്തേക്ക് പൊയി, എവിടെപോകുന്നുന്നു ചോദിച്ചപ്പോ അവന് പറഞ്ഞു പള്ളിയിലേക്ക് നോമ്പ് തുറക്കാന്‍ , അത് പറയാന്‍ വിട്ട് പോയി ഞാന്‍ ക്രിസ്ത്യന്‍ ഉം അവന് മുസ്ലിമും ആണ് , ഞാന്‍ അവനോടു ചോദിച്ചു ഞാന്‍ വരണോ? നീ വാടാ ചെക്കാ ന്നും പറഞ്ഞു എന്നെയും വിളിച്ചും കൊണ്ട് അവന് പൊയി, മനസ്സില്‍ ചെറിയ ഒഅരു പേടി തോന്നി എങ്കിലും എന്റെ ഇഷ്ട പെട്ട കൂട്ടുകാരന്റെ കൂടെ അല്ലെ, പള്ളിയില്‍ ചെന്നപ്പോ അവടെ ഇഫ്താര്‍ വിരുന്നിനു ആളു കൂടുതല്‍ എല്ലാ ഇടവും നിറഞ്ഞു വിരുന്നു സാധനങ്ങളും തീര്‍ന്നു, അവനു അകെ കിട്ടിയത് ഒരു ചെറിയ കുപ്പി വെള്ളം അതാകട്ടെ ഐസും? അത് അലിഞ്ഞു കുറച്ചു വെള്ളം കിട്ടണമെങ്കില്‍ 15 മിനിറ്റ് എടുക്കും, എന്റെ നിര്‍ബന്ധം കാരണം ഞങ്ങള്‍ പതുക്കെ അവിടെ നിന്നും പതിയെ നടന്നു......അവന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു ജീവിതത്തില്‍ 30 വര്‍ഷത്തിനിടെ ഇത് ആദ്യമായിട്ട് ആണെന്ന് അത് കേട്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി അവനോടു ഞാന്‍ പറഞ്ഞു ഞാന്‍ നിനക്ക് ഫുഡ് വാങ്ങിതരം എന്ന് പറഞ്ഞു നടക്കുമ്പോള്‍ പള്ളിയില്‍ വാങ്ക് വിളിച്ചു അവന് അവന്റെ കയ്യിലിരുന്ന കുപ്പിയില്‍ നിന്നും കുറച്ചു തുള്ളി വെള്ളം കുടിച്ചു നോമ്പ് തുറന്നു, ഞങ്ങള്‍ നടത്തത്തിനു വേഗം കൂട്ടി രണ്ടു മൂന്നു പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ നോക്കി അതിലൊന്നും വെള്ളമില്ലായിരുന്നു ...റൂമിന് അടുത്ത് എത്താറായപ്പോള്‍ റോഡിനു അരികിലിരുന്നു ഒരാള്‍ (റോഡിലെ ചപ്പും ചവറും വരികളയുന്ന ആള് ) ഭക്ഷണം കഴിക്കുന്നു അയാളും നോമ്പ് തുറക്കുകയാണ് അവന് അയാളുടെ അരികില്‍ ചെന്ന് കുറച്ചു വെള്ളം വാങ്ങി അവന്റെ കയ്യില്‍ ഇരുന്ന ഐസിലേക്കു ഒഴിച്ച് കുടിച്ചു, അതുകണ്ട അയാള്‍ അയാളുടെ കയ്യില്‍ ഉണ്ടായിരുന്ന കുറച്ചു ഭക്ഷണം ഞങ്ങള്‍ക്ക് തന്നു കുറച്ചു എന്ന് പറഞ്ഞാല്‍ അയാള്‍ കഴിച്ചു കൊണ്ടിരുന്നത് ഒഴിച്ച് എല്ലാം കുറച്ചധികം പഴങ്ങളും പിന്നെ ചിക്കന്‍ ബിരിയാണിയും പിന്നെ കുറെ വെള്ള കുപ്പികളും നിങ്ങള്‍ക്ക് ആഹാരം ഒന്നും കിട്ടിയില്ല എന്നെനിക്കു മനസിലായി ഇതെല്ലം നിങ്ങള്‍ എടുത്തുകൊള്‍ക എന്ന് പറഞ്ഞു, ഞങ്ങള്‍ എല്ലാം എടുത്തുകൊണ്ടു റൂമിലേക്ക് നടന്ന്നു നടക്കുന്നതിനിടയില്‍ അവന് അല്ലാഹുവിനു നന്ദി പറഞ്ഞു, ഞങ്ങള്‍ റൂമിലെത്തി ആഹാരം കഴിച്ചു ഇനി ഒന്നുകൂടെ പറയട്ടെ ഞാനും ഒരുതരത്തില്‍ നോമ്പ് എടുതിരിക്കയായിരുന്നു ....ഞങ്ങള്‍ ഭക്ഷണം കഴിച്ചു ഒരുപാടു അദികം വന്നു , അവന് വീണ്ടും പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു ജീവിതത്തില്‍ 30 വര്‍ഷത്തിനിടെ ഇത് ആദ്യ മായിട്ടാണ് ഇങ്ങനെ നോമ്പ് തുറക്കുന്നത്....... അവന് ഏതു അര്‍ത്ഥത്തിലാണ് പറഞ്ഞത് എന്നെനിക്കു അറിയില്ല (ഇത്ര അധികം ഭക്ഷണത്തെ കുറിച്ചാണോ അതോ സമൂഹത്തിലെ ഏറ്റവും താഴെ തട്ടില്‍ ഉള്ള ഒരാള്‍ ഞങ്ങള്‍ക്ക് നല്‍കിയതിനെ കുറിച്ചാണോ )ഇതു കേട്ടതും എനിക്ക് വളരെ സന്തോഷം തോന്നി ഞാനും അവനും അവരവരുടെ ദൈവങ്ങളോട് നന്ദിപറഞ്ഞു ....ഇത്രയും ആഹാരം കണ്ടപ്പോ ഞങ്ങള്‍ക്ക് അധികം കഴിക്കാനും പറ്റിയില്ല ആഹാരത്തിനു ശേഷം ഞങ്ങള്‍ക്ക് ഒരുപാടു സന്തോഷം തോന്നി ഒരുപാടു എന്ന് പറഞ്ഞാല്‍ ഒരുപാടു ചുരുക്കി പറഞ്ഞാല്‍ മനസും വയറും നിറഞ്ഞു ......കുറെ നേരം ഞങ്ങള്‍ക്ക് ആഹാരം തന്ന ആളെ കുറിച്ചു ഞങ്ങള്‍ ആലോചോചിച്ചു , ഇങ്ങനെ ജോലി ചെയ്യുന്നവരെ പറ്റിയും, എന്റെ ഒരു മാസത്തെ ശമ്പളം അയാള്‍ക്ക് ഉണ്ടാക്കണമെങ്കില്‍ അയാള്‍ 6 മാസം ജോലി ചെയ്യണം വെയിലത്തും മഴയത്തും നിന്ന് .....അവന് ഉടന്‍ തന്നെ നിസ്കരിക്കാന്‍ പൊയി...നിസകര്തിനു ശേഷം അവന് എന്നോട് വന്നു പറഞ്ഞു......കയ്യില്‍ നിറയെ പണം ഉണ്ടായിട്ടു കാര്യമില്ല ....അപ്പോള്‍ എന്റെയും അവന്റെയും കൈയ്യില്‍ നിറയെ പണം മാത്രം.....
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment