latest Post

നെഹ്റു യുഗം





ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി. ഓഗസ്റ്റ് 14 അർദ്ധരാത്രി ചേർന്ന് കോൺസ്റ്റിട്യൂഷൻ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ വച്ച് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. "പ്രസിദ്ധമായ തന്റെ വിധിയുമായുള്ള കൂടിക്കാഴ്ച" (tryst with destiny) പ്രസംഗത്തിലൂടെ നെഹ്റു ഭാരതത്തെ സേവിക്കാനുള്ള പ്രതിജ്ഞയെടുക്കുകയും ചെയ്തു. അത് ദുരിതമനുഭവിക്കുന്ന ദശലക്ഷങ്ങളെ സേവിക്കുക തന്നെയാണ് തന്റെ ലക്ഷ്യംഎന്ന്‌ വ്യക്തമാക്കുകയും ചെയ്തു. നെഹ്റുവും കോൺഗ്രസ് പ്രസിഡണ്ടായ ഡോക്ടർ രാജേന്ദ്ര പ്രസാദും കൂടിച്ചേർന്ന് മൗണ്ട് ബാറ്റനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ എന്ന സ്ഥാനം നൽകി .ഗാന്ധിജി തന്നെ മൗണ്ട് ബാറ്റനെ കണ്ടു കുറച്ചു കാലം കൂടി ഇൻഡ്യയിൽ തുടരണം എന്ന് അഭ്യർഥിച്ചു ഫ്രീഡം അറ്റ് മിഡ് നെറ്റ് എന്ന പുസ്തകത്തിൽ അതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. 1948 ജൂണിൽ ഇന്ത്യയിൽ നിന്ന് മടങ്ങുന്നതുവരെ മൗണ്ട് ബാറ്റൺ പ്രസിദ്ധമായ ഗവർണർ സ്ഥാനത്ത് തുടർന്നു. ദേശീയപ്രസ്ഥാനത്തിൽ രാജഗോപാലാചാരിയാണ് പിന്നീട് ഗവർണർ സ്ഥാനം ഏറ്റെടുത്തത്. 1950 ജനുവരി 26-നു പുതിയ ഭരണഘടന നിലവിൽ വരികയും ഇന്ത്യ ഒരു റിപ്പബ്ലിക് ആകുകയും ചെയ്തതോടെ ഗവർണർ ജനറൽ സ്ഥാനമില്ലാതായി 1952 വരെ .സ്വതന്ത്ര ഇന്ത്യയുടെ പാർലമെൻറ് കൂടിയായ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി രാജേന്ദ്രപ്രസാദിനെ ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

കോൺഗ്രസ് ഇതര മന്ത്രിമാർ കൂടി ഉൾപ്പെട്ട നെഹ്റുവിനെ നേതൃത്വത്തിലുള്ള ആദ്യത്തെ ദേശീയ ഗവൺമെൻറ് വളരെ സങ്കീർണമായ പ്രശ്നങ്ങളെ ആണ് നേരിടേണ്ടിവന്നത്. വിഭജനാനന്തര കലാപങ്ങളും അഭയാർത്ഥി പ്രവാഹവും ആണ് ഇവയിൽ ഏറ്റവും പ്രധാന പ്രശ്നങ്ങൾ ആയി മാറിയത്. പഞ്ചാബിലെ വർഗീയ സംഘർഷങ്ങളിൽ ഏകദേശം അഞ്ചുലക്ഷം പേർ കൊല്ലപ്പെട്ടു ഇതിൽ ഇന്ത്യക്കും പാകിസ്ഥാനും ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ വർഗീയ കലാപങ്ങൾ ഡൽഹിയിലേക്ക് പടരുന്നത് തടയാൻ നെഹ്റു ഗവൺമന്റിന് സാധിച്ചു. ബംഗാളിലെ വർഗീയ കലാപങ്ങളെ തന്നെ ആത്മബലത്തിൽ ഊതിക്കെടുത്തിയ ഗാന്ധിജിക്ക് തലസ്ഥാനനഗരിയായ ഡൽഹിയെയും മതഭ്രാന്തിനെ പിടിയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു .1948 ജനുവരി മൂന്നാം വാരത്തിൽ സർവ സമുദായങ്ങളുടെയും ഒരു ഐക്യം ലക്ഷ്യമാക്കി ഗാന്ധിജി ആരംഭിച്ച മരണംവരെയുള്ള ഉപവാസം അത്ഭുതകരമായ ഫലങ്ങൾ ഉളവാക്കിയ ആദ്യ ഒന്നായിരുന്നു. എന്നാൽ ഗാന്ധിയുടെ ജീവിതത്തിലെ മികച്ച മണിക്കൂറുകൾ അധികം നീണ്ടുനിന്നില്ല. അദ്ദേഹത്തിന്റെ ഹിന്ദു-മുസ്‌ലിം ഐക്യം ഒരു കടുത്ത ശല്യമായി തോന്നി ഹിന്ദു മത ഭ്രാന്താൻമ്മാർ 1948 ജനുവരി 30ന് ഗാന്ധി രംഗത്തുനിന്ന് നീക്കാൻ തീരുമാനിച്ചു. പൂനെ കാരനും ഹിന്ദുമഹാസഭയുടെ പ്രവർത്തകനുമായ നാഥുറാം ഗോഡ്സെ ഡൽഹിയിൽവച്ച് ഗാന്ധിജിയെ വധിച്ചു. രാജ്യത്തെ ഞെട്ടിച്ച ഗാന്ധിയുടെ വധം. എല്ലാ വർഗീയതെയും ഇല്ലാതാക്കി രാജ്യത്തെ ഒന്നാകെ ശാന്തമാക്കി. ഹിന്ദു വർഗീയ ശക്തികൾക്ക് ഗാന്ധിവധം ഏൽപ്പിച്ച അപഖ്യാതി കനത്തതായിരുന്നു. ഡൽഹിയിലും മറ്റ് നഗരങ്ങളിലും മേൽക്കൈ നേടിയ ഹിന്ദുവർഗീയവാദികളെ ഒതുക്കുന്നതിന് ജനരോക്ഷം നെഹ്റു ഗവർമെന്റിന് കൂടുതൽ ശക്തി നൽകി. ഡൽഹി പോലുള്ള പ്രദേശങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക്‌ താരതമ്യേനെ സുരക്ഷിതത്വം അനുഭവപ്പെട്ടു തുടങ്ങി .ഹിന്ദു-മുസ്ലിം ഐക്യം എന്ന ലക്ഷ്യത്തിലേക്ക് തന്റെ രക്തസാക്ഷിത്വത്തിലൂടെ ഗാന്ധിജി കൂടുതൽ അടുക്കുകയായിരുന്നു.

പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടാക്കുന്ന അഭയാർത്ഥിപ്രവാഹം സ്വതന്ത്രഇന്ത്യ നേരിടേണ്ടി വന്ന ഒരു വെല്ലുവിളിയായിരുന്നു. പശ്ചിമ പഞ്ചാബ്,സിന്ദ്‌,പൂർവബംഗാൾ എന്നീ പ്രദേശങ്ങളിൽ നിന്നായി ഏകദേശം 85 ലക്ഷം അഭയാർഥികൾ ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു എന്ന് കണക്കാക്കപെട്ടിട്ടുണ്ട്. ജീവിതത്തിൽ സകലതും നഷ്ടപ്പെട്ട ജനങ്ങൾക്ക് ആദ്യം മുതൽ തന്നെ ജീവിതം തുടങ്ങേണ്ട അവസ്ഥ ഉണ്ടായിരുന്നു. കേന്ദ്രവും ബന്ധപ്പെട്ട സംസ്ഥാനങ്ങളും ഈ പ്രശ്നത്തെ ധീരമായി നേരിട്ടു .പൂർവ്വ പഞ്ചാബിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ പോയവരുടെ കൃഷിയിടങ്ങൾ പശ്ചിമ പഞ്ചാബിൽനിന്നും ഇന്ത്യയിലെത്തിയ കർഷകർക്ക് പതിച്ചുനൽകി. നല്ലൊരു ഭാഗം അഭയാർത്ഥികൾക്ക് ഗവൺമെൻറ് പട്ടണങ്ങളിലും ഗ്രാമങ്ങളിലും പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഭൂമിയും ധനസഹായവും ലഭ്യമാക്കി. ഡൽഹിയിൽ മാത്രം ഏകദേശം അഞ്ചുലക്ഷം പേർക്ക് പാർപ്പിടസൗകര്യം അനുവദിക്കപ്പെട്ടു. അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിനായി പുതിയ പ്രാന്തപ്രദേശങ്ങൾ ഉയർത്തപ്പെട്ടു. പരമാവധി പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ഗവൺമെൻറ് ശ്രമിച്ചു.വ്യാപാരത്തിലും താല്പര്യമുള്ളവർക്ക് പ്രോത്സാഹനവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു. ശൈശവാവസ്ഥയിലായിരുന്ന ഗവൺമെന്റിന്റെ നിസ്സാര വിഭവങ്ങളുടെ സിംഹഭാഗവും അഭയാർത്ഥി പുനരധിവാസ പരിപാടികൾകൾ കവർന്നെടുത്തു എങ്കിലും. മൂന്നുവർഷത്തിനുള്ളിൽ പ്രശ്നത്തെ തൃപ്തികരം അതിജീവിക്കാൻ നെഹ്റു സർക്കാരിന് സാധിച്ചു.

1947 മുതലുള്ള 17 വർഷക്കാലത്തെ ഇന്ത്യാചരിത്രം രാജ്യത്തിനകത്തും പുറത്തും നെഹ്റു കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. ദീർഘകാലത്തെ വൈദേശികാധിപത്യത്തിൽ നിന്നും മോചനം നേടി ലോകത്തിലെ ആധുനികവും ശ്രദ്ധേയമായ രാഷ്ട്രമായി ഇന്ത്യ മാറിയത് ഇക്കാലത്താണ്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, മണ്ഡലങ്ങളിൽ മഹത്തായ മാറ്റങ്ങൾക്ക് കാലഘട്ടം സാക്ഷ്യംവഹിച്ചു. ഈ നേട്ടങ്ങളിലെല്ലാം രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവിന് വലിയ പങ്കുണ്ടായിരുന്നു. സ്വതന്ത്രഭാരതത്തിൽ യഥാർത്ഥ ശില്പിയായ നെഹ്റു വിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല .നെഹ്റുവിന്റെ നേതൃത്വത്തിൽ 1950 ജനുവരിയിൽ ഇന്ത്യ ഒരു ജനാധിപത്യ ഭരണഘടന സ്വീകരിച്ചു. അവസാനം വരെ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരിഗണിക്കാതിരുന്ന ബ്രിട്ടീഷ് ഇന്ത്യൻ രാഷ്ട്രീയ ഘടന അപേക്ഷിച്ച് അത് ഒരു വമ്പിച്ച മുന്നേറ്റമായിരുന്നു. നാട്ടുരാജാക്കന്മാരേയും ഭൂസ്വാമിമാരെയും ക്രമേണ രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്തു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം എന്ന ദേശീയ പ്രസ്ഥാനകാലത്തെ ആശയം 1956 ൽ സാർത്വ കമായി. പൊതുമേഖലയിലെ ആസൂത്രിതമായ വളർച്ചയിലൂടെ അടിസ്ഥാന വ്യവസായങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഗണ്യമായ തോതിൽ ഇന്ത്യയുടെ ഭക്ഷ്യ ഉൽപാദനം വർദ്ധിച്ചു. ഇത്തരത്തിലുള്ള സർവ്വ നേട്ടങ്ങൾക്കും സ്വാതന്ത്ര്യം ഒരു മുന്നു ഉപാധിയായിരുന്നു. ചേരിചേരാ നയത്തിൽ അടിസ്ഥാനപ്പെടുത്തിയ തും. സോഷ്യലിസ്റ്റ്- മൂന്നാം ലോകരാജ്യങ്ങളോടുള്ള സൗഹൃദത്തിൽലൂന്നിയതുമായ ഒരു സ്വതന്ത്ര വിദേശനയം ഇൻഡ്യരൂപ പെടുത്തിയത് നെഹ്രുവിന്റെ കീഴിലാണ്

നെഹ്റുവിനെ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചത് രവി സർ നടത്തിയ നെഹ്റു ഒന്നാം പ്രതി എന്നുള്ള രണ്ടു യൂ ട്യൂബ് പ്രെസെന്റഷൻ ആണ്


https://youtu.be/foC8BR8MNhk


By oskar
https://www.facebook.com/groups/416238708555189/?ref=group_header

Reference
1. https://www.business-standard.com/article/current-affairs/maker-of-modern-india-the-nehru-that-our-country-cannot-forget-118020800247_1.html?fbclid=IwAR3uecf95h_0K0Wx_CnmNeTwy6Wu2u5kNk9HjkHOUxGLjzXpIjXIAajykLU
2. https://www.facebook.com/Indiaagainstincompetence/posts/2134438993319162?hc_location=ufi
3. https://archive.org/stream/ReminiscencesOfTheNehruAgeBy-m-o-mathai/ReminiscencesOfTheNehruAgeBy-m-o-mathai-part-1of2_djvu.txt








About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment