ബ്രിട്ടീഷ് വൈസ്രോയിയുടെ പേരിലൂടെ അറിയപ്പെടുന്ന കേരളത്തിലെ മനുഷ്യനിര്‍മ്മിത ദ്വീപ് ..
ബ്രിട്ടീഷ് വൈസ്രോയിയുടെ പേരിലൂടെ അറിയപ്പെടുന്ന കേരളത്തിലെ ഒരു ദ്വീപാണ് വില്ലിങ്ടന്‍ ഐലന്‍ഡ് . ഇഡ്യയിലെ വൈസ്രോയി ആയിരുന്ന വില്ലിങ്ടന്‍ പ്രഭുവിന്റെ ഓര്‍മ്മയ്ക്കായാണ് ദ്വീപിന് ആ പേര് നല്‍കിയത്. ബ്രിട്ടീഷ് എന്‍ജിനീയര്‍ ആയ റോബര്‍ട്ട് ചാള്‍സ് ബ്രിസ്റ്റോ ആണ് ഈ ദ്വീപ് നിര്‍മ്മിച്ചത് , അതും കൊച്ചി കായലിലെ മണ്ണും ചെളിയും മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് കോരിയെടുത്ത് നിക്ഷേപിച്ചുകൊണ്ട്. 800 ഏക്കറോളം വരുന്ന ഈ ദ്വീപ് നിര്‍മ്മിക്കാന്‍ 9 വര്‍ഷം വേണ്ടിവന്നു. 450 അടി വീതിയിലും മൂന്നര മൈല്‍ നീളത്തിലും ഒരു കടല്പാത നിര്‍മ്മിച്ചപ്പോള്‍ എടുത്തുമാറ്റിയ മണ്ണാണ് ദ്വീപിനു രൂപം കൊടുക്കാന്‍ ഉപയോഗിച്ചത്.
കൊച്ചിക്കായലിലെ മണ്ണ് കോരി അഴിമുഖത്തിന് ആഴം കൂട്ടി, കൂറ്റന്‍ കപ്പലുകള്‍ക്കും സുരക്ഷിതമായി അടുക്കാന്‍ പാകത്തില്‍ കൊച്ചി തുറമുഖത്തെ വന്‍കിട തുറമുഖമാക്കി. അഴിമുഖത്തിന് തടസ്സമായി നിന്നിരുന്ന മണല്‍ത്തിട്ട വെട്ടിമുറിച്ച് കടലിലേക്ക് ചാല്‍കീറി, അതില്‍ നിന്ന് കിട്ടിയ മണ്ണും ചെളിയും വെണ്ടുരുത്തിയുടെ വടക്കുഭാഗത്ത് കല്‍ച്ചിറ കെട്ടി അതിനകത്ത് നിക്ഷേപിച്ച് നികത്തിയെടുത്തു. ദ്വീപിന് രൂപംകൊടുക്കുന്നതിനായി ഉപയോഗിച്ച മണ്ണുമാന്തിക്കപ്പലിന്റെ പേരും 'ലോഡ് വില്ലിങ്ടണ്‍' എന്നായിരുന്നു. 1933 ഡിസംബര്‍ 8-ന് നടന്ന ചടങ്ങില്‍ കൊച്ചി മഹാരാജാവ് രാമവര്‍മയാണ്, അന്ന് മദ്രാസ് ഗവര്‍ണറായിരുന്ന ലോഡ് വില്ലിങ്ടണിന്റെ പേര് പുതിയ ദ്വീപിന് ഇടണമെന്ന് നിര്‍ദേശിച്ചത്.
ദ്വീപിലേക്ക് മറ്റു സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ടു പാലങ്ങളാണ് അന്ന് പണിതത്. അതിലൊന്ന് പഴയ തോപ്പുംപടി പാലവും രണ്ടാമത്തേത് വെണ്ടുരുത്തി പാലവുമാണ്. എന്നാല്‍ ഇന്ന് ഐലന്‍ഡിനെ ബന്ധിപ്പിച്ചുകൊണ്ട് തേവരയില്‍ നിന്നും യുപി പാലം, ഇടക്കൊച്ചി ഭാഗത്തു നിന്നും ഒരു പുതിയപാലം എന്നിവ കൂടിയുണ്ട്.
നേവിയുടെ ആസ്ഥാനമായ നേവല്‍ബേസ് സ്ഥിതി ചെയ്യുന്നത് വില്ലിങ്ടണ്‍ ഐലന്‍ഡിലാണ്. ഇതിനടുത്തായി നേവിയുടെ തന്നെ ഒരു എയര്‍പോര്‍ട്ടും സ്ഥിതി ചെയ്യുന്നുണ്ട്. നെടുമ്ബാശ്ശേരി വിമാനത്താവളം വരുന്നതിനു മുന്‍പ് കൊച്ചിയില്‍ വിമാനങ്ങള്‍ പറന്നിറങ്ങിയിരുന്നത് വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഈ നേവി എയര്‍പോര്‍ട്ടില്‍ ആയിരുന്നു
Indian Maritime University Kochi Campus അവിടെ ആണ് സ്ഥിതി ചെയ്യുന്നത്
Shortest national highway in india willingdon leykkulla NH47A aanu, 6km
കടപ്പാട് ...
Shebeer Khayoom
https://www.facebook.com/photo.php?fbid=2305768779483396&set=pcb.1216392215206497&type=3&theater&ifg=1
Reference:
https://www.thehindu.com/thehindu/mp/2003/05/26/stories/2003052600380100.htm?fbclid=IwAR0gVzXVx5JNSLoPd0SzhRsOAZUFPgjszf_41fv9ZrwVbjm5f-aCh3gqoZw
0 comments:
Post a Comment