കേരളത്തില്‍ ഇന്നും രാജഭരണം നിലവിലുണ്ട്........ എവിടെയെന്നോ?....
ഇടുക്കി: ഇന്ത്യയില്‍ നിലവില്‍ രണ്ട് ആദിവാസി രാജവംശങ്ങളാണുള്ളത്. അതില്‍ ഒന്ന് കേരളത്തിലാണെന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇടുക്കി ജില്ലയിലാണ് ഈ ആദിവാസി രാജവംശം നിലനില്‍ക്കുന്നത്.
ഇടുക്കി ജില്ലയിലെ മന്നാന്‍ എന്ന ആദിവാസി സമുദായത്തിന്റെ രാജ തലസ്ഥാനമാണ് കോവില്‍മല. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രമായ കട്ടപ്പനയില്‍ നിന്നും 17 കിലോ മിറ്റര്‍ അകലെ പെരിയാറിന്റെ അടുത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് . കോഴിമല എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
കേരളത്തില്‍ രാജഭരണം നിലവിലുള്ള ഏക സമൂഹമാണ് മന്നാന്‍ ആദിവാസികള്‍. നിലവിലെ രാജാവ് രാമന്രാജമന്നാനാണ്.
മുക്കാല്‍ ലക്ഷത്തോളം അംഗങ്ങളാണ് മന്നാന്‍ സമൂഹത്തിലുള്ളത്.
തനതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പാരമ്ബര്യകലകളും ഉള്ളവരാണ് മന്നാന്‍ സമൂഹം. കാലാവൂട്ട് എന്ന പേരിലുള്ള ഉത്സവമാണ് ഏറ്റവും പ്രധാന ഉത്സവം. ഇതിന് അവതരിപ്പിക്കപ്പെടുന്ന പ്രധാന ഇനം ആദിവാസിക്കൂത്താണ്. കോവിലന്-കണ്ണകി കഥയാണ് ആദിവാസികൂത്തിന് പ്രമേയം.ഇത് മന്നാന്‍ സമൂഹത്തിന്റെ എല്ലാ ആഘോഷങ്ങളിലും അവതരിപ്പിക്കപ്പെടുന്നു.
മാര്‍ച്ച് മാസത്തില്‍ നടക്കുന്ന കാലാവൂട്ട് ഉത്സവം വിളവ് നല്കിയ പ്രകൃതിയോടുള്ള നന്ദി പ്രകാശനവും അടുത്ത തവണ മെച്ചപ്പെട്ട വിളവ് തരണമെന്നുള്ള പ്രാര്‍ത്ഥനയുമാണ്. ഇതിന് സമുദായംഗങ്ങള്‍ എല്ലാവരും ഒത്തുചേരുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.
ഇന്ത്യയില്‍ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാന്‍ സമുദായത്തിലെ ഇപ്പോഴത്തെ രാജാവാണ് രാമന് രാജമന്നാന്. രാജാവായിരുന്ന അരിയാന്‍ രാജമന്നാന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. എന്‍. ബിനു എന്നാണ് യഥാര്‍ഥ നാമം. 2012 മാര്‍ച്ച് 4-നാണ് ബിനു രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കു സമീപം കോവില്‍മലയിലാണ് രാജ തലസ്ഥാനം. ഈ സമുദായത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസയോഗ്യതയും ഇദ്ദേഹത്തിനാണ്.
ഇളയരാജാവ്, നാലു മന്നാന്‍, ഒന്‍പത് കാണിമാര്‍, അഞ്ചു വാത്തി, തറവാട്ടിലെ നാലു കാരണവന്മാര് എന്നിവര്‍ ചേര്‍ന്നാണു സമുദായത്തിലെ പുതിയ രാജാവിനെ തിരഞ്ഞെടുക്കുന്നത്.
മന്നാന്‍ ആദിവാസി വംശം - അതിന്റെ ചരിത്രം
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മധുര ഭരിച്ചിരുന്ന രാജാവ് അവിടെ നിന്ന് ഇപ്പോഴത്തെ ഈരാറ്റുപേട്ടയിലെ പൂഞ്ഞാറിലേയ്ക്ക് പോന്നപ്പോള്‍ അവര്‍ക്ക് അകമ്പടിയായും തുണയായും പോന്ന ആളുകളാണ് മന്നാന്‍ രാജവംശം. തുടര്‍ന്ന് പൂഞ്ഞാര്‍ രാജാവ് ഈ ആളുകള്‍ക്ക് മദ്ധ്യകേരളത്തിലെ കാടുകള്ഭരിക്കാനുളള അവകാശം കൊടുക്കുകയും, ഭരണത്തിനായി അന്ന് നിലനിന്നിരുന്ന മന്നാന്‍ രാജ പരമ്പര മുന്നോട്ടു വരികയും പിന്നീട് തുടരുകയും ഉണ്ടായി.
അധികാര സംവിധാനം
രാജാവ്, ഉപരാജാക്കന്മാര്, 2 പ്രധാന മന്ത്രിമാര്‍, മന്ത്രിമാര്‍, ഊരുമൂപ്പന്മാര്, 4 ദിക്കിന്റെ ഉപരാജാക്കന്മാര്, ചാവടിയിലെ ഉരുകൂട്ടങ്ങള്സംഘടിപ്പിക്കല് - പരമ്പരാഗത കലാരൂപങ്ങള്സംഘടിപ്പിക്കല് - നേര്‍ച്ച കാഴ്ചകള്‍ - രാജാവിന്റെ മുമ്പില്‍ കൊണ്ടുവരിക - അതാത് സ്ഥലത്തിന്റെ പ്രധാന്യം-കുഞ്ഞ് ആദിവാസി സംഘങ്ങള്‍, വിരുദ്ധ ഭാവങ്ങളും വിചിത്ര ഭാവങ്ങളും പരാമ്പരാഗതമായ തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കല്‍ ഇവയാണ് പ്രധാനം
Post from below link
https://www.facebook.com/groups/416238708555189/permalink/1215698371942548/
https://www.facebook.com/shebeer.khayoom/about?lst=638596203%3A100001508882797%3A1559895339
ഇന്ത്യയിൽ രാജവാഴ്ച ഒരിടത്തും നടക്കുന്നില്ല. ഇന്ത്യൻ റിപ്പബ്ലിക്കിന് കീഴിൽ വരാത്ത ഒരു പ്രദേശവും ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കുള്ളിൽ ഇല്ല. പുറംലോകവുമായി ബന്ധമില്ലാത്ത അപൂർവ്വം ഗോത്രസമൂഹങ്ങളൊഴികെ എല്ലാവരും വോട്ടർമാരുമാണ്. പരമ്പരാഗതമായി അധികാരം കൈമാറുന്ന രീതിയിൽ ഒരു പ്രദേശം അടക്കി ഭരിക്കുന്ന ആരുമില്ല.
രാജവംശങ്ങളാകട്ടെ ഇന്ത്യയിൽ നൂറുകണക്കിനുണ്ട്. പണ്ട് അധികാരമുണ്ടായിരുന്ന ഇരുപതിന് മുകളിൽ രാജവംശത്തിന്റെ പിൻമുറക്കാർ കേരളത്തിൽ ഇന്നുമുണ്ട്. പലർക്കും പഴയ ഓർമ്മപ്പെടുത്തൽ എന്നവണ്ണം അവരുടെ കുടുംബത്തിനിടയിൽ അധികാരക്കൈമാറ്റവും നടക്കാറുണ്ട്. പരമ്പരാഗതമായി കിട്ടിയിരുന്ന ചില ബഹുമാനിത സ്ഥാനങ്ങൾ സമൂഹത്തിൽ ഇന്നും ചിലർ കൈമാറി വരുന്നുണ്ട്.
ആദിവാസികൾക്കിടയിലെ രാജസ്ഥാനവും ഇത്തരത്തിൽ ആചാരനിബന്ധമായ ഒന്നു മാത്രമാണ്. തന്റെ "പ്രജ "കളുടെ മേൽ നിയമം നടപ്പിലാക്കാനുള്ള അവകാശമൊന്നും കോവിൽമല രാജാവിനില്ല. അതൊരു ആലങ്കാരികപദവി മാത്രം. ആ സമൂഹത്തിനിടയിൽ ഒരു ഗോത്രത്തലവന്റെ ചുമതല മാത്രമേ അദ്ദേഹത്തിനുള്ളൂ. ഇന്ത്യൻ ഭരണഘടനയുടെ കീഴിൽ ആ രാജാവും അവിടുത്തെ ജനങ്ങളും തുല്യരാണ്. അവരൊക്കെയും ഇന്ത്യൻ പാർലമെന്റിലേക്കും കേരള നിയമസഭയിലേക്കും പഞ്ചായത്ത് ഭരണസമിതിയിലേക്കും തെരഞ്ഞെടുപ്പുകളിൽ ജനപ്രതിനിധികളെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കാൻ ബാധ്യസ്ഥരാണ്. ഇന്ത്യൻ കോടതിയുടെ മുന്നിൽ രാജാവിന് പ്രത്യേകമായി ഒരു പരിഗണനയും കിട്ടില്ല.
Post from below link
https://www.facebook.com/tprajeev.pallikkonam/about?lst=638596203%3A100008345311855%3A1559896172
0 comments:
Post a Comment